Sub Lead

രാജ്യത്തിന്റെ സാമ്പത്തികനില മോദി സര്‍ക്കാര്‍ തകര്‍ത്തു: പ്രിയങ്ക ഗാന്ധി

മാര്‍ച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കണ്‍സ്യൂമര്‍ ഡിമാന്‍ഡിലും സ്വകാര്യ നിക്ഷേപത്തിലുമുണ്ടായ ഇടിവാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തികനില മോദി സര്‍ക്കാര്‍ തകര്‍ത്തു:  പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുകയാണന്നും ജി ഡി പിയുടെയും രൂപയുടെയും മൂല്യമിടഞ്ഞുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കമ്പനികളുടെ പ്രവര്‍ത്തനം തകരാറിലായതില്‍ നിരവധി തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയാണെന്നും അതേസമയം കേന്ദ്ര സര്‍ക്കാര്‍ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇങ്ങനെ മോദി ഗവണ്‍മെന്റ് മൗനം പാലിക്കുന്നത് അപകടകരമാണന്ന് നേരത്തേയും പ്രിയങ്ക വിമര്‍ശിച്ചിരുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഓഗസ്റ്റ് 30ന് പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) അഞ്ച് ശതമാനമാണ് മാത്രമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്.

മാര്‍ച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കണ്‍സ്യൂമര്‍ ഡിമാന്‍ഡിലും സ്വകാര്യ നിക്ഷേപത്തിലുമുണ്ടായ ഇടിവാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.നിര്‍മ്മിതോത്പന്ന മേഖല കേവലം 0.6 ശതമാനം വളര്‍ച്ച മാത്രമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച രണ്ടുശതമാനം മാത്രവും. റിയല്‍ എസ്‌റ്റേറ്റ് മേഖലയും പോവും പ്രതിസന്ധി നേരിടുകയാണ്.

Next Story

RELATED STORIES

Share it