Sub Lead

ചൈനീസ് പടക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ഇന്ത്യന്‍ നാവിക സേന

ഈ മാസാദ്യം ശ്രീലങ്കന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ദക്ഷിണ ഇന്ത്യന്‍ സമുദ്ര മേഖലയിലൂടെ കടന്നു പോവന്ന ചൈനയുടെ കൂറ്റന്‍ പടക്കപ്പലായ സിയാന്‍ 32 (Xian-32) ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ പി81 ചാരവിമാനങ്ങളും മറ്റു നിരീക്ഷണ സംവിധാനങ്ങളും പകര്‍ത്തിയിട്ടുണ്ട്.

ചൈനീസ് പടക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ഇന്ത്യന്‍ നാവിക സേന
X

ന്യൂഡല്‍ഹി: അനുമതിയില്ലാതെ ഏഴു ചൈനീസ് പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചതായി ഇന്ത്യന്‍ നാവികസേന. ഈ മാസാദ്യം ശ്രീലങ്കന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ദക്ഷിണ ഇന്ത്യന്‍ സമുദ്ര മേഖലയിലൂടെ കടന്നു പോവന്ന ചൈനയുടെ കൂറ്റന്‍ പടക്കപ്പലായ സിയാന്‍ 32 (Xian-32) ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ പി81 ചാരവിമാനങ്ങളും മറ്റു നിരീക്ഷണ സംവിധാനങ്ങളും പകര്‍ത്തിയിട്ടുണ്ട്.

ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ നേവി വിശകലനം നിരീക്ഷിക്കുകയാണ്.ഏദന്‍ ഉള്‍ക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് എതിരേ ഏഴ് കപ്പലുകള്‍ വരെയാണ് എപ്പോഴും ചൈന നിയോഗിക്കുന്നത്. എന്നാല്‍ അവിടുത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത്രയ്ക്ക് കപ്പലുകളുടെ ആവശ്യമില്ല. ചൈന മേഖലയില്‍ അവര്‍ക്കുള്ള അപ്രമാദിത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഇന്ത്യ കരുതുന്നത്. ചൈനീസ് വ്യാപാരം കൂടുതലും നടക്കുന്നത് ഏദന്‍ കടലിടുക്ക് വഴിയാണ്. ഇവിടുത്തെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ സൈന്യത്തിന്റെ ശക്തിപ്രകടനവും ചൈന ലക്ഷ്യമിടുന്നു.

ചൈന തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പല്‍ നിര്‍മാണവുമായി മുന്നോട്ട് പോവുകയാണ്. നിലവില്‍ ഒരേയൊരു വിമാന വാഹിനി മാത്രമുള്ള ഇന്ത്യ രണ്ടാമതൊന്ന് കൂടി കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിര്‍മിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it