Sub Lead

പതിനഞ്ചുകാരിയെ പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കൊച്ചിയിലാണ് സംഭവം

പതിനഞ്ചുകാരിയെ പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കൊച്ചിയിലാണ് സംഭവം
X

കൊച്ചി: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസില്‍ കൊച്ചി നേവല്‍ ബേസിലെ നാവികന്‍ അറസ്റ്റില്‍. ഹരിയാനയിലെ റോഹ്തക് സ്വദേശി അമിത്തിനെയാണ് പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ ഹാര്‍ബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മകളാണ് പീഡനത്തിന് ഇരയായത്. അമിത് താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലാണ് പെണ്‍കുട്ടി എത്തിയത്. അവിടെ വച്ചാണ് പീഡനം നടന്നതത്രെ. അമിത് അറസ്റ്റിലായത് സ്ഥിരീകരിച്ച് നാവികസേന വാര്‍ത്താക്കുറിപ്പും ഇറക്കി. വിഷയം ആഭ്യന്തരമായി അന്വേഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും നാവികസേന അറിയിച്ചു.

Next Story

RELATED STORIES

Share it