Sub Lead

2018ല്‍ മോദി സര്‍ക്കാര്‍ പ്രതിദിനം 30,000 ജോലി നഷ്ടപ്പെടുത്തി: രാഹുല്‍ഗാന്ധി

ഒരു തൊഴിലു പോലും സൃഷ്ടിക്കാന്‍ മോദിക്കായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തൊഴില്‍ പ്രതിസന്ധി ഉടനടി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

2018ല്‍ മോദി സര്‍ക്കാര്‍ പ്രതിദിനം  30,000 ജോലി നഷ്ടപ്പെടുത്തി: രാഹുല്‍ഗാന്ധി
X

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി 2018ല്‍ പ്രതിദിനം 30,000 തൊഴില്‍ നഷ്ടപ്പെടുത്തിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ അനുസരിച്ച് 2018 ല്‍ മാത്രം രാജ്യത്ത് ഒരു കോടി തൊഴിലുകള്‍ നഷ്ടപ്പെടുത്തി. ഒരു തൊഴിലു പോലും സൃഷ്ടിക്കാന്‍ മോദിക്കായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തൊഴില്‍ പ്രതിസന്ധി ഉടനടി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ രാജ്യത്തെ തൊഴില്‍ സാഹചര്യം വ്യക്തമാക്കുന്ന കണക്കുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു പുറത്ത് വിടുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു.

വരുംവരായ്കളെക്കുറിച്ചാലോചിക്കാതെ നോട്ട് നിരോധിച്ച നടപടിയെയും രാഹുല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളില്‍ വലിയ പിടിയില്ലെന്നും അദ്ദേഹം പറഞ്ഞു. 46 വര്‍ഷത്തിനിടെയുള്ള അതി അതിഭീകരമായ തൊഴിലില്ലായ്മയെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന ആ റിപ്പോര്‍ട്ട് നീട്ടി വച്ചതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു.

Next Story

RELATED STORIES

Share it