സിനിമയ്ക്ക് പിന്നാലെ നമോ ടിവിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
പ്രധാനമന്ത്രിയുടെ പേരിലുള്ള പരസ്യ ചാനല്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി.

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നമോ ടിവിക്കും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിയുടെ പേരിലുള്ള പരസ്യ ചാനല്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി. നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് കാട്ടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് നമോ ടിവിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
നരേന്ദ്രമോദിയേയും ബിജെപിയേയും പുകഴ്ത്തുന്ന പരിപാടികള്‍ മാത്രം സംപ്രേക്ഷണം ചെയ്യുന്ന നമോ ടിവി മാര്‍ച്ച് 31ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. നമോ ടിവിയെക്കുറിച്ചുള്ള പരാതികള്‍ കൈപ്പറ്റിയതിന് ശേഷം ചാനല്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷക സമിതിയുടെ അനുമതി നമോ ടിവിക്ക് ഉണ്ടോയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു. നമോ ടിവി പരസ്യ സംപ്രേക്ഷണത്തിനുള്ള ഡിടിഎച് സേവന ദാദാക്കളുടെ സംവിധാനം മാത്രമാണെന്നും പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു മന്ത്രാലയത്തിന്റെ ന്യായം.
ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളില്‍ നിശ്ശബ്ദ പ്രചാരണം അവസാനിച്ചിട്ടും നമോ ടിവിയിലൂടെ മോദിയുടെ പ്രസംഗങ്ങള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 പ്രകാരം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് ഒടുവില്‍ നിരോധനം വന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ഭരണ പക്ഷത്തിന്റെ ചട്ടലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ശക്തമായ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് നടപടികളിലേക്കു നീങ്ങിയത്.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT