മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി; മണിപ്പൂരില് എന് ബീരേന് സിംഗ്, ഗോവയില് പ്രമോദ് സാവന്ത്
കഴിഞ്ഞ രണ്ട് ദിവസങ്ങളില് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില് ബിജെപിയുടെ ഉന്നത നേതാക്കള്, അതത് സംസ്ഥാനങ്ങളിലെ പ്രധാന ഭാരവാഹികള് എന്നിവര് പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അറിയുന്നു.

ന്യൂഡല്ഹി: മണിപ്പൂര്, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി. മണിപ്പൂരില് എന് ബീരേന് സിംഗും ഗോവയില് പ്രമോദ് സാവന്തും മുഖ്യമന്ത്രിമാരാകും. കഴിഞ്ഞ രണ്ട് ദിവസങ്ങളില് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില് ബിജെപിയുടെ ഉന്നത നേതാക്കള്, അതത് സംസ്ഥാനങ്ങളിലെ പ്രധാന ഭാരവാഹികള് എന്നിവര് പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അറിയുന്നു. ഹോളിക്ക് ശേഷം ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും.
2017 മുതല് 2022 വരെ ബീരേന് സിംഗ് മണിപ്പൂരില് മുഖ്യമന്ത്രിയായിരുന്നു. പ്രമോദ് സാവന്ത് 2019 മുതലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. ഇന്നലെ ഇരുവരും വെവ്വേറെ പ്രധാനമന്ത്രിയെ സന്ദര്ശിച്ചിരുന്നു. ഇക്കാര്യം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ഗോവയിലും മണിപ്പൂരിലും വീണ്ടും ജനങ്ങളെ സേവിക്കാനുള്ള അവസരം പാര്ട്ടിക്ക് നല്കിയതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
RELATED STORIES
വൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
9 Aug 2022 6:08 PM GMTമോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില് കെ സുധാകരനെ ക്രൈംബ്രാഞ്ച്...
9 Aug 2022 5:36 PM GMTഏഴ് വയസ്സുകാരനെ പീഡിപ്പിക്കാന് ശ്രമിച്ചു; പ്രതി പിടിയില്
9 Aug 2022 5:15 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില് ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMT