Sub Lead

'എന്റെ മകന്‍ മോഷ്ടാവല്ല, കിംവദന്തികള്‍ പ്രചരിപ്പിക്കരുത്'; ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുസ് ലിം യുവാവിന്റെ മാതാവ്

എന്റെ മകന്‍ മോഷ്ടാവല്ല, കിംവദന്തികള്‍ പ്രചരിപ്പിക്കരുത്;  ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുസ് ലിം യുവാവിന്റെ മാതാവ്
X

പട്‌ന: 'എന്റെ മകന്‍ മോഷ്ടാവല്ല. എല്ലാവരും വ്യാജ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. അവരെന്റെ മകനെ കൊന്നു': ബുധനാഴ്ച ബിഹാറിലെ പട്‌നയ്ക്കു സമീപം കന്നുകാലി മോഷണം ആരോപിച്ച് ഹിന്ദത്വര്‍ തല്ലിക്കൊന്ന 32 കാരനായ മുഹമ്മദ് ആലംഗീറിന്റെ മാതാവ് നൂര്‍ജഹാന്റെ വാക്കുകളാണിത്. പട്‌നയ്ക്കടുത്തുള്ള ഫുല്‍വാരി ഷരിഫില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അരുംകൊല നടന്നത്. കന്നുകാലികളെ മോഷ്ടിച്ചെന്ന സംശയമുണ്ടെന്ന് പറഞ്ഞാണ് കൊലപാതകമെന്ന് പോലിസ് അറിയിച്ചു. പ്രാദേശിക വാര്‍ത്താ പോര്‍ട്ടലുകളിലെ വിവരങ്ങളനുസരിച്ച്, ആലംഗീറിനെ ഒരു തൂണില്‍ കെട്ടി മൂന്ന് മണിക്കൂറിലധികം തല്ലിച്ചതച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആലംഗിര്‍ ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിനു ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

മകന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട നൂര്‍ജഹാന്‍, തന്റെ ഏക ആശ്രയമായ മകന്‍ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുകയായിരുന്നുവെന്നും പറഞ്ഞു. വൈകീട്ടോടെ, ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നതായി ആലംഗീറിന്റെ അയല്‍വാസി തൗഹീദ് ആലം പറഞ്ഞു. 'അവന്‍ മോഷ്ടാവല്ല. കൊലയാളികള്‍ ഒരു പാവപ്പെട്ട മുസ് ലിം കുടുംബത്തിനെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആലംഗീറിന്റെ മാതാവ് നൂര്‍ജഹാന്‍ നല്‍കിയ പരാതിയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു.

അതിനിടെ, ഏതെങ്കിലും മുസ് ലീമിനെ കൊലപ്പെടുത്തിയ ഉടനെ ചില 'സംശയം' എന്നു പറഞ്ഞ് കഥ പ്രചരിപ്പിക്കുകയെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. എന്തെങ്കിലു പറഞ്ഞുണ്ടാക്കി, മനുഷ്യനെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെ ന്യായീകരിക്കും. ഇരകളെ കുറ്റവാളികളായി കാണുന്നവരില്‍ മാനവികത അവശേഷിക്കുന്നുണ്ടോയെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

"My son is not thief. Don't spread rumors," says mother of Muslim youth killed by Hindu mob in Bihar

Next Story

RELATED STORIES

Share it