Sub Lead

കശ്മീര്‍ സന്ദര്‍ശക സംഘത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന് ബ്രിട്ടീഷ് എംപി

കശ്മീരില്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുടെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ക്രിസ് ഡേവിസിന്റെ വിമര്‍ശനമെന്നതു ശ്രദ്ധേയമാണ്

കശ്മീര്‍ സന്ദര്‍ശക സംഘത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന് ബ്രിട്ടീഷ് എംപി
X

ലണ്ടന്‍: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് പാര്‍ലിമെന്റംഗവും ലിബറല്‍ ഡെമോക്രാറ്റിക് പ്രതിനിധിയുമായ ക്രിസ് ഡേവിസ്. സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും എല്ലാം നന്നായി നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും ക്രിസ്‌ഡേവിസ് ആരോപിച്ചു. ഒക്ടോബര്‍ ഏഴിനാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചതെന്നും എന്നാല്‍ സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ കണ്ട് മനസ്സിലാക്കണമെന്ന ആവശ്യം താന്‍ മുന്നോട്ട് വച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം തനിക്ക് നല്‍കിയ ക്ഷണം പിന്‍വലിച്ചെന്നും ക്രിസ് ഡേവിസ് പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീരില്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുടെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ക്രിസ് ഡേവിസിന്റെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. കശ്മീര്‍ സന്ദര്‍ശിക്കുന്ന നടത്തുന്ന 27 എംപിമാരില്‍ 22 പേരും തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. നാസി അനുകൂല പരാമര്‍ശം നടത്തിയതിന് യൂറോപ്യന്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോളണ്ട് എംപി റെയ്‌സാര്‍ദ് സെര്‍നാക്കി ഉള്‍പ്പെടെയുള്ളവരാണ് കശ്മീര്‍ സന്ദര്‍ശക സംഘത്തിലുള്ളത്.



Next Story

RELATED STORIES

Share it