ജനസംഖ്യയില്‍ 6.9% മുസ്‌ലിം സ്ത്രീകള്‍ പക്ഷേ ലോക്‌സഭയില്‍ 0.7% മാത്രം
മുത്വലാഖും ഏക സിവില്‍ കോഡും ശബരിമലയും ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ് . എന്നാല്‍ മുസ്‌ലിം സ്ത്രീകളുടെ ലോക്‌സഭയിലെ പ്രാതിനിധ്യം എവിടെയും ചര്‍ച്ചാ വിഷയം ആയിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. സ്വാതന്ത്ര്യത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 16 ലോക്‌സഭകളില്‍ അഞ്ചിലും മുസ്‌ലിം വനിത അംഗങ്ങള്‍ ഉണ്ടായിട്ടില്ല.

രാജ്യം 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ കടന്നു പോവുമ്പോള്‍ അധികാര പ്രാതിനിധ്യത്തില്‍ അവഗണനയുടെ കണക്കുകളും വാര്‍ത്തയാകാതെ പോകുകയാണ്. വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നുണ്ട്, എന്നാല്‍ ഏത് വിഭാഗമായാലും രാഷ്ട്രീയ പ്രാതിനിധ്യം എന്നത് ഒരു പ്രശ്‌നമാണ്. നിലവില്‍ ലോക്‌സഭയിലെ 543 അംഗങ്ങളില്‍ നാല് പേര്‍ മാത്രമാണ് മുസ്‌ലിം സ്ത്രീകള്‍. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 6.9 ശതമാനം മുസ്‌ലിം സ്ത്രീകളുള്ളപ്പോള്‍ കേവലം 0.7 ശതമാനം മാത്രമാണ് ജനപ്രതിനിധികളായി കഴിഞ്ഞ ലോക്‌സഭയില്‍ എത്തിയിട്ടുള്ളത്.
മുത്വലാഖും ഏക സിവില്‍ കോഡും ശബരിമലയും ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ് . എന്നാല്‍ മുസ്‌ലിം സ്ത്രീകളുടെ ലോക്‌സഭയിലെ പ്രാതിനിധ്യം എവിടെയും ചര്‍ച്ചാ വിഷയം ആയിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. സ്വാതന്ത്ര്യത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 16 ലോക്‌സഭകളില്‍ അഞ്ചിലും മുസ്‌ലിം വനിത അംഗങ്ങള്‍ ഉണ്ടായിട്ടില്ല. പാര്‍ലമെന്റിലെ 543 സീറ്റുകളില്‍ അവരുടെ എണ്ണം ഒരിക്കല്‍പോലും നാലില്‍ കൂടിയിട്ടില്ല.
ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ആകെ 14 മുസ്‌ലിം ഭൂരിപക്ഷ ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. ഇതുകൂടാതെ, ജനസംഖ്യയില്‍ 40 ശതമാനത്തിലധികവും മുസ്‌ലിംകള്‍ ഉള്‍ക്കൊള്ളുന്ന 13 മണ്ഡലങ്ങളുമുണ്ട് . 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 14.3 ശതമാനം മുസ്‌ലീങ്ങളാണെന്നാണ് കണക്കുകള്‍ പറയുന്നു. എന്നാല്‍ 543 അംഗങ്ങളില്‍ 22 പേര്‍ മാത്രമേ ലോക്‌സഭയില്‍ മുസ്‌ലിംകളായിട്ടുള്ളൂ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 3,245 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത് അതില്‍ 320 മുസ്‌ലിം സ്ഥാനാര്ഥികളാണ് (9.8%) മത്സരിച്ചത്. ബിജെപി മത്സരിച്ചിരുന്ന 428 സീറ്റില്‍ 7 സീറ്റിലാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍(2%) ഉണ്ടായിരുന്നത്. ഈ ഏഴു പേരില്‍ ഒരാള്‍ പോലും വിജയിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ്സും ഇതില്‍ നിന്ന് വ്യത്യസ്തമല്ല എന്നാതാണ് കണക്കുകള്‍ പറയുന്നത്. മത്സരിച്ച 462 സ്ഥാനാര്‍ത്ഥികളില്‍ 27 പേര്‍ മാത്രമായിരുന്നു മുസ്‌ലിംകള്‍. മുസ്‌ലിം ഇതര പാര്‍ട്ടികളില്‍ 18.4 % മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ സമാജ് വാദി പാര്‍ട്ടി നിര്‍ത്തിയപ്പോള്‍ 20.7% മുസ്‌ലിംകള്‍ രാഷ്ട്രീയ ജനതാദള്‍ സഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നു, സിപിഎം ല്‍ 15% ശതമായിരുന്നു.
മുന്നാക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുസ്‌ലിം സമുദായത്തോടുള്ള വിവേചനം തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്നാക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള മുസ്‌ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ അധികം സ്വതന്ത്രരായി മത്സരിച്ചവരാണെന്ന വസ്തുത ഏറെ ഞെട്ടിക്കുന്നതാണ്. ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് രാജ്യം നീങ്ങുന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവ് തന്നെയാണ് ഇത്രയും കുറഞ്ഞ മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വിരല്‍ ചൂണ്ടുന്നത്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT