Sub Lead

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍
X

കോഴിക്കോട്: മുസ്‌ലീം ലീഗ് മുന്‍ എംഎല്‍എയും നേതാവുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.

കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

മുഖ്യ പ്രഭാഷണം: ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെഎന്‍എ ഖാദര്‍

ചുവര്‍ ശില്‍പ്പം അനാച്ഛാദനം നിര്‍വഹിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെഎന്‍എ ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ പൗരത്വ രെജിസ്റ്ററിന്റെ ഫോറം പൂരിപ്പിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ സൗകര്യം ചെയ്തുകൊടുക്കുമെന്ന് പ്രസംഗിച്ച കെഎന്‍എ ഖാദര്‍ വിവാദത്തിലായിരുന്നു. പൗരത്വം തെളിയിക്കാനുള്ള ഫോറം പൂരിപ്പിക്കാന്‍ ആരും ബുദ്ധിമുട്ടേണ്ടെന്നും അതിന് ലീഗ് വളണ്ടിയര്‍മാര്‍ നിങ്ങളെ സഹായിക്കാനുണ്ടെന്നുമാണ് കെഎന്‍എ ഖാദര്‍ പറഞ്ഞത്.

കെഎന്‍എ ഖാദര്‍ മത്സരിക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിരുന്നതും തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി കെഎന്‍എ ഖാദറിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തതും വിവാദമായിരുന്നു.

സംഘപരിവാര്‍ പത്രമായ ജന്മഭൂമിയില്‍ ഇടയ്ക്കിടയ്ക്ക് ലേഖനങ്ങള്‍ എഴുതുന്നയാളാണ് ഖാദര്‍. 2017 ലെ ജന്മഭൂമി ഓണപ്പതിപ്പിലെ മുഖ്യ ആകര്‍ഷണം ഇ ശ്രീധരനും ജേക്കബ് തോമസും പിന്നെ കെഎന്‍എ ഖാദറുമായിരുന്നു.

Next Story

RELATED STORIES

Share it