- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോൺഗ്രസിന്റെ കൂടെ നിൽക്കുക എന്നത് ശിഹാബ് തങ്ങൾ ജാഗ്രതയോടെ എടുത്ത തീരുമാനമാണ്: കെ എം ഷാജി
കോൺഗ്രസിന്റെ കൂടെ നിൽക്കും എന്ന് പറയുന്നത് നേതൃത്വത്തിന് എതിരാണ് എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ല. അതൊക്കെ മീഡിയ ഉണ്ടാക്കുന്നതാണ്. കോൺഗ്രസിന്റെ കൂടെ നിൽക്കുക എന്നത് ശിഹാബ് തങ്ങൾ ജാഗ്രതോയോടെ എടുത്ത തീരുമാനമാണ്.

മലപ്പുറം: കോൺഗ്രസിന്റെ കൂടെ നിൽക്കുക എന്നത് ശിഹാബ് തങ്ങൾ ജാഗ്രതയോടെ എടുത്ത തീരുമാനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുസ്‌ലിം ലീഗിന് അധികാരത്തേക്കാൾ വലുത് ഫാസിസത്തെ ചെറുക്കാൻ രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഫാസിസത്തിനു രണ്ടു ശത്രുക്കളെ ഉള്ളൂ. അത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ്. രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടു നിന്ന് കൊടുത്താൽ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് തന്നെ വേണമെങ്കിൽ ബിജെപി ലീഗിന് എഴുതിത്തരും. ലീഗ് നിർവഹിക്കുന്ന ആ രാഷ്ട്രീയ ദൗത്യം എത്ര വലുതാണ് എന്ന് ബോധ്യപ്പെടണമെങ്കിൽ ഇത് മാത്രം ആലോചിച്ചാൽ മതി. കൊക്കിലെ ശ്വാസം നിൽക്കുന്നത് വരെ ലീഗ് അതിനു കൂട്ട് നിൽക്കില്ലെന്നും ഷാജി പറഞ്ഞു.
കോൺഗ്രസിന്റെ കൂടെ നിൽക്കും എന്ന് പറയുന്നത് നേതൃത്വത്തിന് എതിരാണ് എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ല. അതൊക്കെ മീഡിയ ഉണ്ടാക്കുന്നതാണ്. കോൺഗ്രസിന്റെ കൂടെ നിൽക്കുക എന്നത് ശിഹാബ് തങ്ങൾ ജാഗ്രതയോടെ എടുത്ത തീരുമാനമാണ്. സിപിഎമ്മുമായി വിയോജിക്കുക എന്നത് ഒരു സാംസ്‌കാരിക വിഷയം കൂടിയാണ്. പൂക്കോയ തങ്ങളുടെയും ബാഫഖി തങ്ങളുടെയും ഒക്കെ സ്മരണിക എടുത്തു ശ്രദ്ധയോടെ വായിച്ചാൽ കൃത്യമായി മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ട് കൂടരുത് എന്നത് മനസ്സിലാവും. അധികാരം കിട്ടിയേക്കാം എന്നല്ലാതെ അതിനപ്പുറം ഒരു ഗുണവും അത് കൊണ്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എവിടെ നിന്നാലും അധികാരം കിട്ടിയാൽ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. എന്ന് മുതലാണ് അധികാരം ലീഗിന് ഒരു മാനദണ്ഡമായി വന്നത് എന്ന് അദ്ദേഹം ചോദിച്ചു. അധികാരമില്ലെങ്കിൽ ലീഗിന് നില നിൽപ്പില്ലെന്ന് ആരാണ് പറഞ്ഞത്. 14,000 വിദ്യാർഥികളാണ് ക്യാംപസുകളിൽ നിന്ന് കഴിഞ്ഞ ദിവസം എംഎസ്എഫ് സമ്മേളനത്തിലേക്ക് വന്നത്. ആറു വർഷമായി അധികാരമില്ലാത്ത ലീഗ് വിളിച്ചിട്ടാണ് അവർ വന്നത്. അധികാരം ഒരു മാനദണ്ഡമേയല്ല. ഇപ്പോൾ ലീഗിന് അധികാരത്തേക്കാൾ വലുത് ഫാസിസത്തെ ചെറുക്കാൻ രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കലാണെന്ന് ഷാജി കൂട്ടിച്ചേർത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















