Sub Lead

മുസ്‌ലിം ലീഗിന് സമസ്തയെ നിയന്ത്രിക്കാനാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മുസ്‌ലിം ലീഗിന് സമസ്തയെ നിയന്ത്രിക്കാനാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍
X

കോഴിക്കോട്: മുസ്‌ലിം ലീഗിന് സമസ്തയെ നിയന്ത്രിക്കാനാവില്ലെന്ന് ലീഗ് അവരുടെ ആളുകളെയും സമസ്ത സമസ്തയുടെ ആളുകളെയും നിയന്ത്രിക്കുമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട്ട് നടന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമ മുശാവറ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ രാഷ്ട്രീയ നയത്തില്‍ ഒരു മാറ്റവുമില്ല. ലീഗുമായി പിണക്കമില്ല. സമസ്തയോട് സഹകരിക്കുന്നവരോട് നല്ല സമീപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ മുസ്‌ലിം ലീഗ് വിലക്കിയെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.

വെല്‍െഫയര്‍ പാര്‍ട്ടി-ലീഗ് ബന്ധത്തെ കുറിച്ച് ഉമര്‍ ഫൈസി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സമസ്തയുടെ അഭിപ്രായം പ്രസിഡന്റോ സെക്രട്ടറിയോ പറയുന്നതാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു രാഷ്ട്രീയപാര്‍ട്ടിയാണ്. മത സംഘടനയല്ല. രാഷ്ട്രീയപാര്‍ട്ടികള്‍ എങ്ങനെ സഹകരിക്കണമെന്ന് അവരാണ് തീരുമാനിക്കുകയെന്നും അതില്‍ സമസ്ത ഇടപെടില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. യോഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗവും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന നിറമരുതൂര്‍ എ മരക്കാര്‍ മുസ്‌ല്യാരുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് കാടേരി മുഹമ്മദ് മുസ്‌ല്യാരെ തിരഞ്ഞെടുത്തു.

Muslim League cannot control Samastha: JIffrey Muthukoya thangal


Next Story

RELATED STORIES

Share it