Sub Lead

16 മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശ്രീലങ്കന്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചു

തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, പലസ്തീന്‍, ബംഗ്ലാദേശ്, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഇറാഖ്, സൌദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്തു.

16 മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശ്രീലങ്കന്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചു
X

കൊളംബോ: 16 മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശ്രീലങ്കന്‍ കത്തോലിക്കാ സഭയുടെ തലവനായ കാര്‍ഡിനാള്‍ മാല്‍ക്കം രഞ്ജിത്തിനെ സന്ദര്‍ശിച്ചു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ സമുദായത്തിന് അവരുടെ അനുശോചവും ഐക്യദാര്‍ഢ്യവും അറിയിച്ചു.

തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, പലസ്തീന്‍, ബംഗ്ലാദേശ്, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഇറാഖ്, സൌദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്തു.

ശ്രീലങ്കയിലെ മുസ്‌ലിം സംഘടനകളായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്ക, ആള്‍ സീലോണ്‍ ജംഇയ്യത്തുല്‍ ഉലമ എന്നിവരും സംഭവത്തെ അപലപിച്ചിരുന്നു. ശ്രീലങ്കയില്‍ എട്ടിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. 500ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 6 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 40ഓളം പേര്‍ വിദേശ രാജ്യക്കാരാണ്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി ഏര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ ഇളവ് വരുത്തി. എന്നാല്‍, ഷോപ്പുകളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. തെരവുകളില്‍ വന്‍തോതില്‍ സൈനികരെയും പോലിസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it