Sub Lead

തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം; പ്രതി വലയിലായത് ശാസ്ത്രീയാന്വേഷണത്തില്‍

കൊല്ലപ്പെട്ട മധ്യവയസ്‌കന്റെ ബന്ധു മൂര്‍ത്തിയാണ് പോലിസിന്റെ ശാസ്ത്രീയമായ അന്വേഷണത്തില്‍ അറസ്റ്റിലായത്.

തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം; പ്രതി വലയിലായത് ശാസ്ത്രീയാന്വേഷണത്തില്‍
X

പെരിന്തല്‍മണ്ണ: വാടക മുറിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൃത്യം നടന്ന് ദിവസങ്ങള്‍ക്കം പ്രതി പിടിയിലായത് പോലിസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. കേസിലെ പ്രതിയും കൊല്ലപ്പെട്ട മധ്യവയസ്‌കന്റെ ബന്ധുവുമായ മൂര്‍ത്തി ആക്കപ്പറമ്പില്‍ വാടക ക്വര്‍ട്ടേഴ്‌സില്‍ തന്നെയായിരുന്നു താമസം. കൃത്യം നടത്തി പിറ്റേന്ന് പതിവുപോലെ കൂലിവേലയിലും മറ്റും ഏര്‍പ്പെട്ട ഇദ്ദേഹം അടുത്തദിവസം സംഭവം പുറത്തറിഞ്ഞപ്പോഴേക്കും നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു.

മരണം നടന്ന സ്ഥലങ്ങളില്‍ പോയാല്‍ ഭീതികാരണം തനിക്ക് നെഞ്ച്‌വേദന ഉള്‍പ്പടെ അനുഭവപ്പെടാറുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു മടക്കമെങ്കിലും കൃത്യമായ നീക്കത്തിലൂടെ പ്രതിയുടെ നീക്കം പൊലിസ് പൊളിച്ചു. കവര്‍ച്ചക്കിടെയാണ് കൃത്യമെന്ന് വരുത്തിത്തീര്‍ക്കാന്‍ അതിബുദ്ധി കാണിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലിസിന് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് സൂചന ലഭിച്ചിരുന്നു. പിന്നീട്, മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കളോടൊപ്പം പെരിന്തല്‍മണ്ണയിലെത്തിയതോടെ അന്വേഷണം വഴി തെറ്റിയെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. പക്ഷെ കൊലപാതകത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ച പൊലിസ് മൂര്‍ത്തി തിരിച്ചുവരുന്നതും കാത്തിരിക്കുകയായിരുന്നു.

തിരിച്ചെത്തി കസ്റ്റഡിയിലെടുത്തതോടെ പെട്ടുവെന്ന് മനസിലാക്കിയ പ്രതി കൂടുതല്‍ പ്രതിരോധത്തിന് തുനിഞ്ഞില്ല. സംഭവിച്ചതെല്ലാം പൊലിസിനോട് വിശദീകരിച്ചു. പെരിന്തല്‍മണ്ണ സി ഐ അബ്ദുല്‍ മജീദ്, ഹനീഫ, മേലാറ്റൂര്‍ എസ്‌ഐ പി എം ഷമീര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ടി ശ്രീകുമാര്‍, അബ്ദുറഷീദ്, അബ്ദുസലാം, മണികണ്ഠന്‍, അഡി.എസ്‌ഐ ജോര്‍ജ്, സൈബര്‍ സെല്ലിലെ ജയചന്ദ്രന്‍, ബിജു എന്നിവരാണ് നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it