ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: മുഖ്യപ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താനൂര്‍: അഞ്ചുടിയിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെയും പ്രവര്‍ത്തകരെയും വെട്ടി കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യ പ്രതി യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരയ്ക്കല്‍ ഇര്‍ഷാദിനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
2019 മാര്‍ച്ച് 4ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യബന്ധനത്തിനു പോകുന്ന ചെങ്കൊടി എന്ന വള്ളത്തിലെ തൊഴിലാളികളുടെ യോഗം കഴിഞ്ഞു വരുന്ന സമയത്ത് ഡിവൈഎഫ്‌ഐ തീരദേശ മേഖല സെക്രട്ടറിയായിരുന്ന കെ പി ഷംസു, വിളിച്ചാന്റെ പുരക്കല്‍ മുസ്തഫ, ഷഹദാദ് എന്നിവരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അഞ്ചുടി ലീഗ് ഓഫീസിനു മുന്നില്‍ വച്ചാണ് അക്രമം നടത്തി വെട്ടി പരികേല്‍പ്പിച്ചത് ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷംസുവിന്റെ ഇരു കൈകാലുകള്‍ക്കും വെട്ടേറ്റിരുന്നു,
വെളിച്ചാന്റെ പുരയ്ക്കല്‍ മുസ്തഫയുടെ കൈയ്യിനും കാലിനും ആണ് വെട്ടേറ്റത്, ശബ്ദം കേട്ടെത്തിയ ചീമ്പാളിന്റെ പുരയ്ക്കല്‍ ഷഹദാദിന്റെ കൈവെള്ളയില്‍ പരിക്ക് പറ്റിയിരുന്നു.
RELATED STORIES
പൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTഎസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്കൂള്‍ കലോല്‍സവം...
18 Sep 2023 8:53 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTപ്ലസ് വണ്‍ പ്രവേശനത്തിന് ഒരു അവസരം കൂടി; ഇന്നും നാളെയും അപേക്ഷിക്കാം
19 July 2023 5:48 AM GMTപ്ലസ് വണ്‍ പ്രവേശനം: മൂന്നാംഘട്ട അലോട്ട്മെന്റിലും മലപ്പുറത്ത് 33,598...
1 July 2023 11:54 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT