യുവാവിന്റെ മരണം കൊലപാതകം: പ്രതി മഞ്ചേരി പോലിസിന്റെ പിടിയില്‍
മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടി സ്വദേശി കണ്ണച്ചത്ത് ഷാജി (40)യെയാണ് മഞ്ചേരി സിഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം: കഴിഞ്ഞ ഞായറാഴ്ച രാവിലെ മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ ഒഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.
മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടി സ്വദേശി കണ്ണച്ചത്ത് ഷാജി (40)യെയാണ് മഞ്ചേരി സിഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി മഞ്ചേരിയിലെ ബാറില്‍ നിന്ന് ഇരുവരും മദ്യപിച്ചതിനുശേഷം വാക്ക് തര്‍ക്കം ഉണ്ടാവുകയും അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഒഴിഞ്ഞ പറമ്പില്‍ വച്ച് അടിച്ചു വീഴ്ത്തുകയും നിലത്ത് വീണ കബീറിനെ നിരവധി തവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട അഹമ്മദ് കബീറിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പ്രതി തന്റെ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്നു നേരം പുലര്‍ന്നപ്പോഴേക്കും മരണപ്പെടുകയായിരുന്നു.
തുടര്‍ന്നു രാവിലെ പ്രതി സംഭവസ്ഥലത്ത് എത്തി നോക്കിയതില്‍ കബീര്‍ മരണപ്പെട്ടതായി മനസ്സിലാക്കുകയും സംഭവം ആരോടും പറയാതെ മൂടിവയ്ക്കുകയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ഊര്‍ജിതമാക്കുകയും സിസിടിവി കേന്ദ്രീകരിച്ചും മറ്റു നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാഹുല്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടന്‍, സലിം പൂവത്തി, അനീഷ് ചാക്കോ, ഹരിലാല്‍ പി, തൗഫീഖ് മുബാറക്ക് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT