Sub Lead

ഭിന്നത മാറ്റിവെച്ച് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഐക്യപെടണം:മുരളി കണ്ണമ്പിള്ളി

ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്ന കാലഘട്ടമാണിത്.അഭിപ്രായവ്യത്യാസമുണ്ടെന്നത് ശരിയാണ്. പക്ഷേ ഇരുവിഭാഗത്തിനും ഐക്യപെട്ടുപ്രവര്‍ത്തിക്കാവുന്ന പല മേഖലകളും തലങ്ങളുമുണ്ട്.അതില്‍ അവര്‍ ഐക്യപെടണം.അത്തരം ഐക്യപെടലിലൂടെ പൊതുബോധത്തിലുണ്ടാക്കുന്ന ചലനം, ആത്മവിശ്വാസം,ഊര്‍ജം അത്്് പലതരത്തില്‍ ഗുണപ്രദമാകും.ഇന്നത്തെ കാലഘട്ടം അതാവശ്യപ്പെടുന്നു. ഇടുതപക്ഷം അവരുടേതായ നിലപാടുകള്‍ പരിശോധിച്ച് എങ്ങനെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിയും,രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ദൃഢീകരിക്കാന്‍ കഴിയും എന്നൊക്കെ ചിന്തിക്കണം

ഭിന്നത മാറ്റിവെച്ച് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഐക്യപെടണം:മുരളി കണ്ണമ്പിള്ളി
X

കൊച്ചി: രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഐക്യപെടണമെന്ന് ഇടതുപക്ഷ ചിന്തകന്‍ മുരളി കണ്ണംമ്പിളി.മാവോവാദി ബന്ധം ആരോപിക്കപ്പെട്ട് പൂന യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ജാമ്യത്തിലിറങ്ങിയതിനുശേഷം എറണാകുളത്തെത്തി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പാര്‍ലമെന്ററി ഇടതുപക്ഷവും പാര്‍ലമെന്ററി ഇതര ഇടതുപക്ഷവും ഒരുമിക്കണം. ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്ന കാലഘട്ടമാണിത്.അഭിപ്രായവ്യത്യാസമുണ്ടെന്നത് ശരിയാണ്. പക്ഷേ ഇരുവിഭാഗത്തിനും ഐക്യപെട്ടുപ്രവര്‍ത്തിക്കാവുന്ന പല മേഖലകളും തലങ്ങളുമുണ്ട്്.അതില്‍ അവര്‍ ഐക്യപെടണം.അത്തരം ഐക്യപെടലിലൂടെ പൊതുബോധത്തിലുണ്ടാക്കുന്ന ചലനം, ആത്മവിശ്വാസം,ഊര്‍ജം അത്്് പലതരത്തില്‍ ഗുണപ്രദമാകും.ഇന്നത്തെ കാലഘട്ടം അതാവശ്യപ്പെടുന്നുവെന്നും മുരളി കണ്ണമ്പിള്ളി പറഞ്ഞു. ഇടുതപക്ഷം അവരുടേതായ നിലപാടുകള്‍ പരിശോധിച്ച് എങ്ങനെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിയും,രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ദൃഢീകരിക്കാന്‍ കഴിയും എന്നൊക്കെ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിമാ കൊറെഗാവോണ്‍ വിഷയത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട 10 മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്.രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് അവരുടെമേല്‍ ചുമത്തപ്പെട്ട കുറ്റം.ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ശ്രമിച്ചു.ഭരണകൂടം ഇക്കാര്യം എത്രമാത്രം ഗൗരവത്തില്‍ കാണുന്നുവെന്നതിന്റെ സൂചനയാണിവരുടെ അറസ്റ്റ്. മൂല്യത്തിന്റെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും ഇടതും വലതും തമ്മില്‍ വലിയ വ്യത്യാസമില്ലാതെയായിരിക്കുന്നു. വികസന നയങ്ങളാണെങ്കിലും ഭാവി പദ്ധതിയുടെ കാര്യമായാലും ശരി വ്യത്യാസമില്ല.ഇന്ന് ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നവര്‍ നാളെ വലതുപക്ഷത്തിന് വോട്ടുചെയ്യുന്നതിനു കാരണം ഇതാണ്. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതിനു പിന്നില്‍ സാമ്രജ്യത്വ താല്‍പര്യമുണ്ട്.നയം ആവിഷ്‌കരിക്കലിലും നടപ്പിലാക്കുന്നതിലും ഇതുണ്ട്. അതാണ് കാണുന്നത്.ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ചത് കാണാതെ പോകരുത്.കൂട്ടത്തോടെ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായി. തൃണമൂലിനെ ചെറുക്കാനാണിതെന്ന വാദത്തില്‍ അര്‍ഥമില്ല.വര്‍ഗീയ ധ്രൂവീകരണവും ശക്തമായ രീതിയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വികസനം എന്നു പറയുമ്പോള്‍ എന്താണ് വികസനം വേണ്ടതെന്ന് പുറമേ നിന്ന് ആരെങ്കിലും തീരുമാനിക്കുകയാണ് ചെയ്യുന്നത്.അല്ലാതെ അതാത് പ്രദേശത്തെ ജനങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള വികസനമല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ജയ്ശ്രീറാം എന്ന മന്ത്രം സാംസ്‌കാരിക കേരളത്തിന് അന്യമാണ്.കേരളത്തില്‍ ഇത്തരത്തില്‍ ഒരു മന്ത്രം ഉണ്ടായിരുന്നില്ല.രാമനാമ ജപമാണ് കേട്ടിരിക്കുന്ന മന്ത്രം.എന്നാല്‍ ഇതാണ് ഹിന്ദുമതം എന്ന് പറഞ്ഞ് ഉത്തരേന്ത്യന്‍ബ്രാഹ്മണ്യ-വൈഷ്ണവികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഹിന്ദുവാദികള്‍ക്കിടയില്‍പോലും സ്വീകാര്യമല്ലാതെവരും. ഹിന്ദു മതം ഒട്ടേറെ ധാരകള്‍ ചേര്‍ന്നതാണ്.ഒരോ പ്രദേശത്തും ഒരോ വിധത്തിലുള്ളതാണ് ഹിന്ദുമതാചരങ്ങള്‍.അതില്‍ നിന്നും വ്യത്യസ്തമായി അച്ചിട്ട മാതൃകയില്‍ ഇതാണ് ഹിന്ദുമതമെന്നും ഇതിനപ്പുറം പോയിക്കഴിഞ്ഞാല്‍ മറ്റൊന്നാകുമെന്ന തരത്തില്‍ പറഞ്ഞാല്‍ അതിനെതിരെ പ്രതികരണമുണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മുരളി കണ്ണമ്പിള്ളി പറഞ്ഞു.ഇന്ന് കാണുന്ന ഹിന്ദുവാദത്തിന്റെയും സംഘപരിവാരത്തിന്റെയുമൊക്കെ അക്രമാസക്തമായ ചില നീക്കങ്ങള്‍ കാണുമ്പോള്‍ അതിന്റെ അടിസ്ഥാനമായി നില്‍ക്കുന്ന ബ്രാഹ്മണ്യവാദമാണെന്നാണ് വ്യക്തമാക്കപെടുന്നത്.അതവരുടെ മാത്രം കാര്യമായി താന്‍ മനസിലാക്കുന്നില്ല.ഇന്ന് സംഘപരിവാരത്തിന് ബദലായി പലരും ആശ്രയിക്കാന്‍ ശ്രമിക്കുന്ന ഗാന്ധി,നെഹ്‌റു പാരമ്പര്യത്തിലും അത് അടിയൊഴുക്കായി നിലനില്‍കുന്നുവെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മുരളി കണ്ണമ്പിള്ളി പറഞ്ഞു.

ഒരു ജ്ഡജിവരെ ബ്രാഹ്മണരാണ് ശ്രേഷ്ടരെന്ന് പ്രസംഗിക്കുന്ന സാഹചര്യമുണ്ടായി. അഞ്ചോ പത്തോ വര്‍ഷം മുമ്പാണെങ്കില്‍ ജഡ്ജിയെന്നല്ല ആരെങ്കിലും ഒരാള്‍ ഇത്തരത്തില്‍ പൊതവേദിയില്‍പ്രസംഗിക്കില്ല. ഒരു വശത്ത് എല്ലാ ഹിന്ദുക്കളും ഒന്നാകണമെന്ന തരത്തില്‍ ശക്തമായ പ്രചരണം നടക്കുമ്പോള്‍ തന്നെ അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊള്ളുന്ന ശക്തികള്‍ അവരവരുടെ ജാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ച് സവര്‍ണവര്‍ അവരുടെ ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്.ഒരു വശത്ത് വലതുപക്ഷം ശക്തമാണെങ്കിലും അതിനുള്ളില്‍ തന്നെ വിള്ളലുകളും ഉണ്ട്.അതു പോലെ തന്നെ മറുവശത്ത് ഇതിനെതിരെ ബദല്‍ ശക്തികളും രൂപപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഇതിന്റെ വസ്തുതകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചാലും തലപ്പത്തുള്ള നിയന്ത്രണം ഇതിനെയൊക്കെ മറികടക്കുന്ന വിധത്തില്‍ സമ്പത്തിന്റെ പിടുത്തം ഉണ്ട്.എന്നിരുന്നാലും അടിത്തട്ടില്‍ ഇതിനെതിരെ ഒരു ധാരയുണ്ട്. അതുകൊണ്ടു തന്നെ നിരശപെടേണ്ടി വരില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും മുരളി കണ്ണമ്പിള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it