Sub Lead

മുനമ്പം വഖ്ഫ് ഭൂമി: പോക്കുവരവ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കരുതെന്ന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

മുനമ്പം വഖ്ഫ് ഭൂമി: പോക്കുവരവ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കരുതെന്ന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി
X

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയിലെ 'കൈയ്യേറ്റക്കാരില്‍' നിന്നും കരം സ്വീകരിക്കാമെന്ന ഇടക്കാല ഉത്തരവ് മാത്രമേ കലക്ടര്‍ നടപ്പാക്കാവൂയെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിന് പിന്നാലെ കൈയ്യേറ്റക്കാരില്‍ നിന്നും പോക്കുവരവ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ കലക്ടര്‍ സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. ജില്ലാ കലക്ടറുടെ നടപടികള്‍ ഇടക്കാല ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വഖ്ഫ് സംരക്ഷണ സമിതി നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്. '' ഇടക്കാല ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹരജിക്കാര്‍ പറയുന്നു. കരം സ്വീകരിക്കാന്‍ മാത്രമായിരുന്നു അനുമതി. കലക്ടര്‍ അപേക്ഷകള്‍ സ്വീകരിച്ചെങ്കില്‍ അതില്‍ നടപടികള്‍ പാടില്ല''-കോടതി പറഞ്ഞു.

'' ഹരജിക്കാരുടെ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്. ഈ സാഹചര്യത്തില്‍ പോക്കുവരവ്, കൈവശാവകാശ അപേക്ഷകളില്‍ കലക്ടര്‍ നടപടികള്‍ സ്വീകരിക്കരുത്. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കല്‍ അല്ലാത്ത മറ്റൊരു നടപടികളും റെവന്യു ഉദ്യോഗസ്ഥര്‍ നടത്തരുത്.''-കോടതി വിശദീകരിച്ചു. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it