Sub Lead

മുംബൈയില്‍ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ല

കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവരില്‍ അന്ന് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് മാര്‍ച്ച് രണ്ടാം തീയതി നടത്തിയ ടെസ്റ്റില്‍ ഇവര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

മുംബൈയില്‍ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ല
X

മുംബൈ: മുംബൈ സ്വദേശിനിയില്‍ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ലെന്ന് ഔദ്യോഗിക വെളിപ്പെടുത്തല്‍. രോഗിയുടെ സാംപിളുകളില്‍ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്‌സ് ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. യുവതിക്ക് ബാധിച്ചത് ബിഎ 2 വകഭേദത്തെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള എക്‌സ് ഇ വകഭേദമാണെന്നായിരുന്നു ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

380 സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്കാണ് എക്‌സ് ഇ രോഗബാധ കണ്ടെത്തിയത്. ഇംഗ്‌ളണ്ടിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. പുതുതായി രോഗം ബാധിച്ച സ്ത്രീ രണ്ട് ഡോസ് കൊവിഡ് വാക്‌സിനും എടുത്തിരുന്നെന്നും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു. മറ്റ് രോഗങ്ങളും ഇവര്‍ക്ക് ഇല്ലാത്തതിനാല്‍ ആരോഗ്യകാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവരില്‍ അന്ന് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് മാര്‍ച്ച് രണ്ടാം തീയതി നടത്തിയ ടെസ്റ്റില്‍ ഇവര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇവരില്‍ പ്രകടമായിരുന്നില്ല. തുടര്‍ന്ന് 24 മണിക്കൂറിന് ശേഷം പിറ്റേന്ന് വീണ്ടും നടത്തിയ ടെസ്റ്റില്‍ ഇവര്‍ നെഗറ്റീവ് ആകുകയായിരുന്നു.

കൊവിഡിന്റെ ബിഎ 2 വകഭേദമായിരുന്നു ഇതിനു മുമ്പ് ഏറ്റവും വേഗത്തില്‍ പടര്‍ന്നുപിടിച്ചിരുന്നത്. എന്നാല്‍ ബിഎ 2 വകഭേദത്തെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വേഗത്തില്‍ പകരാന്‍ സാധ്യതയുള്ളതാണ് പുതിയ എക്‌സ് ഇ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇപ്പോള്‍ നടക്കുന്ന പഠനങ്ങളില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ പടരുന്ന കൊവിഡ് വകഭേദമായിരിക്കും എക്‌സ് ഇ.

Next Story

RELATED STORIES

Share it