Sub Lead

അമേരിക്കയിലും ജനപ്രിയ നാമമായി 'മുഹമ്മദ്' -ആദ്യ പത്തില്‍ ഇടം നേടി

ഇസ്‌ലാമോ ഫോബിയ ശക്തി പ്രാപിക്കുമ്പോഴും അമേരിക്കയില്‍ 'മുഹമ്മദ്' എന്ന പേര് ജനപ്രിയമാകുന്നതായി റിപ്പോര്‍ട്ട്.

അമേരിക്കയിലും ജനപ്രിയ നാമമായി മുഹമ്മദ്    -ആദ്യ പത്തില്‍ ഇടം നേടി
X

ന്യൂയോര്‍ക്ക്: പാശ്ചാത്യ നാടുകളില്‍ ഇസ്‌ലാമോ ഫോബിയ ശക്തി പ്രാപിക്കുമ്പോഴും അമേരിക്കയില്‍ 'മുഹമ്മദ്' എന്ന പേര് ജനപ്രിയമാകുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ആണ്‍കുട്ടികള്‍ക്കുള്ള ആദ്യ 10 പേരുകളില്‍ 'മുഹമ്മദ്' ഇടം നേടിയതായി വിവരങ്ങള്‍ ട്രാക്കുചെയ്യുന്ന ബേബി സെന്റര്‍ ഒരു സ്വകാര്യ സ്ഥാപനം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ബേബി സെന്ററിന്റെ വാര്‍ഷിക പട്ടികയില്‍ മുഹമ്മദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നേ ഇടം നേടിയിരുന്നു. എന്നാല്‍ ആദ്യ പത്തില്‍ സ്ഥാനം പിടിക്കുന്നത് ഇത് ആദ്യമായാണ്.

'അമുസ്‌ലിം കുടുംബങ്ങള്‍ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പാരമ്പര്യത്തിന് പ്രധാന്യം കൊടുക്കുന്നില്ലെങ്കില്‍ മുസ്‌ലിം കുടുംബങ്ങള്‍ക്ക് പാരമ്പര്യം ഇപ്പോഴും വളരെ പ്രധാനമാണ്. പ്രവാചകന്റെ പേരില്‍ മകനെ നാമകരണം ചെയ്യുന്ന രീതി ഇതിന്റെ ഭാഗമാണ്'. ബുധനാഴ്ച്ച പട്ടിക പുറത്ത് വിട്ട ബേബി സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.

സോഷ്യല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ ഡാറ്റ അനുസരിച്ചും മുഹമ്മദ് എന്ന പേരിന് അമേരിക്കയില്‍ പ്രിയമേറുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2000 ല്‍ 620ാം സ്ഥാനത്തായിരുന്ന 'മുഹമ്മദ്' 2018 ല്‍ 345ാം സ്ഥാനത്തേക്ക് മുന്നേറി.

സ്വകാര്യ സ്ഥാപനത്തിന്റെ കണക്കെടുപ്പില്‍ 2018 ലേതിനേക്കാള്‍ മുഹമ്മദ് 29 ശതമാനം ജനപ്രീതി നേടിയതായും കണ്ടെത്തി. പെണ്‍കുട്ടികളുടെ പേരില്‍ ആലിയയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. മറ്റൊരു അറബി നാമമായ ലെയ്‌ലയെ പിന്തള്ളിയാണ് ആലിയ ആദ്യ പത്തില്‍ ഇടം നേടിയത്. 2013ലാണ് അമേരിക്കയിലെ മികച്ച 100 പേരുകളില്‍ മുഹമ്മദ് ആദ്യമായി ഇടംപിടിച്ചത്.

ബേബി സെന്റര്‍ സമാഹരിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മികച്ച 10 പേരുകള്‍ ചുവടെ:


പെണ്‍കുട്ടികള്‍


1 സോഫിയ


2 ഒലീവിയ


3 എമ്മ


4 അവ


5 ആര്യ


6 ഇസബെല്ല


7 അമേലിയ


8 മിയ


9 റിലീ.


10 ആലിയ


ആണ്‍കുട്ടികള്‍


1 ലിയാം


2 ജാക്‌സണ്‍


3 നോഹ


4 ഐഡന്‍


5 ഗ്രേസണ്‍


6 കാഡെന്‍


7 ലൂക്കാസ്


8 എലിജാ


9 ഒലിവര്‍


10 മുഹമ്മദ്‌




Next Story

RELATED STORIES

Share it