Sub Lead

എംഎസ്സി എല്‍സ 3 കപ്പലിലെ കണ്ടെയ്‌നര്‍ കോവളത്ത് കടലിനടിയില്‍ കണ്ടെത്തി

എംഎസ്സി എല്‍സ 3 കപ്പലിലെ കണ്ടെയ്‌നര്‍ കോവളത്ത് കടലിനടിയില്‍ കണ്ടെത്തി
X

തിരുവനന്തപുരം: അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്‌നറിന്റെ ഭാഗം കോവളത്ത് കടലിനടിയില്‍ കണ്ടെത്തി. കപ്പല്‍ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയില്‍ കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് രണ്ടുദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്‌നര്‍ ഭാഗം കണ്ടെത്തിയത്. കോവളത്തെ 'മുക്കം'മലയുടെ തുടര്‍ച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകള്‍ക്ക് ഇടയിലായി മണ്ണില്‍ പുതഞ്ഞ നിലയിലാണിത്. തിരുവനന്തപുരത്തെ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്, കൊച്ചിയിലെ സ്‌കൂബ ഡൈവേഴ്‌സ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it