മദ്യപിക്കാന് പണം നല്കിയില്ല; പങ്കാളിയായ സ്ത്രീയുടെ മൂക്ക് 45കാരന് ചെത്തിയെടുത്തു
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ലവ് കുഷ് പട്ടേല് എന്ന 40കാരനെയാണ് സംഭവത്തില് പോലിസ് അറസ്റ്റ് ചെയ്തത്.
BY SRF27 Dec 2021 6:34 PM GMT

X
SRF27 Dec 2021 6:34 PM GMT
ഭോപ്പാല്: മദ്യപിക്കാന് പണം നല്കാത്തതിനെ തുടര്ന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തയാള് അറസ്റ്റില്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ലവ് കുഷ് പട്ടേല് എന്ന 40കാരനെയാണ് സംഭവത്തില് പോലിസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള് ചെത്തിയെടുത്തത്.
കഴിഞ്ഞ രണ്ടു വര്ഷമായി സോനുവിനൊപ്പം പട്ടേല് താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന് വേണ്ടി ഇവരോട് പട്ടേല് 400 രൂപ ചോദിച്ചു. എന്നാല് സോനു പണം നല്കാന് തയ്യാറായില്ല. തുടര്ന്ന് പട്ടേല് സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലിസ് പറയുന്നു. സോനുവിന്റെ കരച്ചില് കേട്ടെത്തിയ അയല്ക്കാരാണ് പോലിസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഒളിവില് പോയ പട്ടേലിനെ പിന്നീട് പോലിസ് പിടികൂടുകയായിരുന്നു.
Next Story
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്പ്പെടെ 25 പ്രതികള്ക്കും...
16 May 2022 7:12 AM GMT