Sub Lead

പെണ്‍കുട്ടികളോട് 'വിവസ്ത്രരാവാന്‍' ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ കേസ്

മധ്യപ്രദേശ് രാജ്ഗഢ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം മാളവ്യയ്‌ക്കെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പെണ്‍കുട്ടികളോട് വിവസ്ത്രരാവാന്‍ ആവശ്യപ്പെട്ട  സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ കേസ്
X

ഭോപാല്‍: സ്‌കൂള്‍ യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോടു അശ്ലീല ഭാഷയില്‍ സംസാരിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. മധ്യപ്രദേശ് രാജ്ഗഢ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം മാളവ്യയ്‌ക്കെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യൂനിഫോം ധരിക്കാതെ വന്ന വിദ്യാര്‍ഥിനികളെ ഓഫിസിലേക്കു വിളിപ്പിച്ച് അവരോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. സ്‌കൂള്‍ തുറന്നത് ദിവസങ്ങള്‍ക്കു മുമ്പ് മാത്രമായതിനാല്‍ യൂനിഫോം തയ്ച്ച് കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതോടെ ക്ഷുഭിതനായ പ്രിന്‍സിപ്പല്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കാനാണ് സ്‌കൂളിലേക്കു വരുന്നതെന്നും പോയി കല്യാണം കഴിച്ചുകൂടേയെന്നും പ്രിന്‍സിപ്പല്‍ ചോദിച്ചതായി പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു.

പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ സ്‌കൂളിലെ ആണ്‍കുട്ടികളെ 'നശിപ്പിക്കുന്നു' എന്നു പറഞ്ഞ് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുട്ടികള്‍ പ്രതിഷേധവുമായി തടിച്ചുകൂടി. യൂനിഫോം ഇല്ലെങ്കില്‍ നഗ്‌നരായി സ്‌കൂള്‍ വരാനും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്ന് കുട്ടികള്‍ പറയുന്നു.

.പോക്‌സോ ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ശനിയാഴ്ച വൈകീട്ട് മാളവ്യയ്‌ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു. മാളവ്യയെ അറസ്റ്റു ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല. അതേസമയം യൂനിഫോം ധരിച്ചുവരാന്‍ കുട്ടികളോടു പറയുക മാത്രമാണ് ചെയ്തതെന്ന് മാളവ്യ പ്രതികരിച്ചതായി ചില റിപോര്‍ട്ടുകളില്‍ പറയുന്നു.

Next Story

RELATED STORIES

Share it