ബെന്‍സിന് മുകളില്‍ കയറിയിരുന്ന് റോഡ് ഷോ: വിവാദ വ്യവസായിക്കെതിരേ കേസ്
കൊവിഡ് ചട്ടം ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയതിന് പിന്നാലെയാണ് ക്വാറി ഉടമ റോയ് തോമസിന്റെ റോഡ് ഷോ.

കോതമംഗലം: കോതമംഗലത്ത് ബെന്‍സിനു മുകളില്‍ കയറിയിരുന്ന് റോഡ് ഷോ നടത്തിയ ക്വാറി ഉടമയ്‌ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തു. റോഡ് ഷോയ്ക്ക് ഉപയോഗിച്ച ഏഴ് വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊവിഡ് ചട്ടം ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയതിന് പിന്നാലെയാണ് ക്വാറി ഉടമ റോയ് തോമസിന്റെ റോഡ് ഷോ.
താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞും കാര്‍ ഉപയോഗിച്ചതായി കണ്ടെത്തിയ മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ ഹാജരാക്കാന്‍ ഇയാള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. കൂടാതെ അപകടകരമാം വിധം വണ്ടി ഓടിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും റോയി കുര്യനെതിരെയും ഏഴ് െ്രെഡവര്‍മാര്‍ക്കെതിരെയും പോലിസും കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ പറഞ്ഞു.
റോഡ് ഷോയില്‍ പങ്കെടുത്ത ഏഴ് വാഹനങ്ങള്‍ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. റോയി കുരിയന്‍ മുകളില്‍ കയറിയിരുന്ന് സഞ്ചരിച്ച ബെന്‍സ് കാറും, ആറ് ടോറസ് ലോറികളുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ സ്വദേശി ഗൗതമിന്റേതാണ് 6 ടോറസ് ലോറികള്‍.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT