Sub Lead

മാതാവിന്റെ സാക്ഷ്യപത്രവും പൗരത്വത്തിനു തെളിവല്ലെന്ന്; അസം യുവതിയുടെ അപേക്ഷ കോടതി തള്ളി

ബാങ്ക് പേപ്പറും പാന്‍ കാര്‍ഡും ഉള്‍പ്പെടെ 15 രേഖകള്‍ സമര്‍പ്പിച്ചിട്ടും മറ്റൊരു മുസ് ലിം സ്ത്രീയായ ജാബെദ ബീഗം വിദേശിയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്.

മാതാവിന്റെ സാക്ഷ്യപത്രവും പൗരത്വത്തിനു തെളിവല്ലെന്ന്; അസം യുവതിയുടെ അപേക്ഷ കോടതി തള്ളി
X

ഗുവാഹത്തി: സ്വന്തം മാതാവ് നല്‍കിയ സാക്ഷ്യപത്രം പൗരത്വത്തിനു തെളിവല്ലെന്നു ചൂണ്ടിക്കാട്ടി അസം യുവതിയുടെ അപേക്ഷ ഗുവാഹത്തി ഹൈക്കോടതി തള്ളി. അസമിലെ ഗോലാഘട്ട് സബ്ഡിവിഷനിലെ താമസക്കാരിയായ നൂര്‍ ബീഗത്തിന്റെ ഹരജിയാണ് നിരസിച്ചത്. നൂര്‍ ബീഗത്തെ ഇപ്പോള്‍ ജോര്‍ഹട്ട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഫോറിന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവച്ചാണ് മുസ് ലിം സ്ത്രീയുടെ പൗരത്വ ഹര്‍ജി ഗുവാഹത്തി ഹൈക്കോടതിയിലെ വിദേശ ട്രൈബ്യൂണല്‍ ബെഞ്ച് നിരസിച്ചത്. ബാങ്ക് പേപ്പറും പാന്‍ കാര്‍ഡും ഉള്‍പ്പെടെ 15 രേഖകള്‍ സമര്‍പ്പിച്ചിട്ടും മറ്റൊരു മുസ് ലിം സ്ത്രീയായ ജാബെദ ബീഗം വിദേശിയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്.

തേയിലത്തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന തദ്ദേശീയ മുസ്‌ലിം സമുദായമായ ജോല്‍ഹ സമുദായാംഗമാണ് നൂര്‍ ബീഗം. കഴിഞ്ഞ വര്‍ഷം 19 ലക്ഷം പേര്‍ പുറത്തായ അസമിലെ എന്‍ആര്‍സി(ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍) പട്ടികയില്‍ ഇവര്‍ക്ക് ഇടം ലഭിച്ചിരുന്നില്ല. ഇതിനെ ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. നൂര്‍ബീഗത്തിന്റെ മാതാവ് ജഹറുന്‍ ബീഗം ഇവര്‍ തന്റെ മകളാണെന്ന് ട്രൈബ്യൂണല്‍ മുമ്പാകെ സാക്ഷ്യപ്പെടുത്തിയിരുന്നെങ്കിലും ഫെബ്രുവരി 18ന് പുറപ്പെടുവിച്ച ഉത്തരവില്‍ മാതാവ് നല്‍കിയ സാക്ഷ്യപത്രം പൗരത്വം സ്ഥാപിക്കാന്‍ ആവശ്യമായ രേഖയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. 'അപേക്ഷകന്റെ മാതാവാണെന്ന് അവകാശപ്പെട്ട ജഹുറുന്‍ ബീഗത്തിന്റെ വാക്കാലുള്ള പ്രസ്താവന, അവരുടെ ബന്ധം കാണിക്കുന്ന രേഖകളുടെ അഭാവത്തില്‍ സ്വീകരിക്കാനാവില്ല. ഏതെങ്കിലും രേഖകളുടെ പിന്തുണയില്ലെങ്കില്‍ പൗരത്വം തെളിയിക്കുന്നതിനുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താന്‍ ജോല്‍ഹ സമുദായത്തില്‍ പെട്ടയാളാണെന്നും ബംഗ്ലാദേശ് കുടിയേറ്റ വംശജരായ ബംഗാളി മുസ് ലിം അല്ലെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നൂര്‍ ബീഗം സമര്‍പ്പിച്ചിരുന്നു. നേരത്തേ, 15 രേഖകള്‍ സമര്‍പ്പിച്ചിട്ടും 50 കാരിയായ ജാബെദ ബീഗത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.

തദ്ദേശീയരായ മുസ്‌ലിംകളെ തിട്ടപ്പെടുത്തണമെന്ന് അസം സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു അവര്‍ക്കായി ഒരു പ്രത്യേക വികസന സമിതി രൂപീകരിക്കാനും ബംഗ്ലാദേശ് വംശജരായ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളില്‍ നിന്ന് അവരെ വേര്‍തിരിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ തദ്ദേശീയ മുസ്‌ലിംകളില്‍പെട്ട നൂര്‍ ബീഗം ബംഗാളി മുസ് ലിംകളുടെ ഗണത്തിലാണു പെട്ടിരുന്നത്. തുടര്‍ന്ന് മുത്തച്ഛന്റെ പേര് ഉള്‍ക്കൊള്ളുന്ന 1966 ലെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ എട്ടു രേഖകള്‍ നൂര്‍ ബീഗം സമര്‍പ്പിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിന്, മറ്റ് മൂന്ന് രേഖകളും അവര്‍ സമര്‍പ്പിച്ചു ഒരു സ്‌കൂളില്‍ നിന്നുള്ള ഒമ്പതാം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, വില്ലേജ് മേധാവി നല്‍കിയ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റുമെല്ലാം നല്‍കിയിരുന്നെങ്കിലും മതിയായ തെളിവല്ലെന്നു ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it