Latest News

നവകേരള സര്‍വേ; ജനങ്ങളോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെ മുരളീധരന്‍

നവകേരള സര്‍വേ; ജനങ്ങളോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെ മുരളീധരന്‍
X

തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ െൈഹക്കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോടതി വിധി വളരെ പ്രസക്തമാണെന്നും ഇല്ലാത്ത പൊള്ളത്തരങ്ങള്‍ ജനങ്ങളിലേക്കതിതിക്കാനുള്ള പരിപാടിയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പണം എടുത്ത് ധൂര്‍ത്ത് നടത്തുകയാണ്.

ഖജനാവ് കാലിയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനാണ് ഹൈക്കോടതി പൂട്ടിട്ടത്. പരസ്യങ്ങള്‍ തന്നെ കൊടുത്ത് എത്ര പണമാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. സര്‍ക്കാരിന്റെ കാശുപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍, അതായത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള ശ്രമമായിരുന്നു. എന്നാല്‍ അതിനിപ്പോള്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സര്‍വ്വേ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്. 2030ല്‍ കേരളം എങ്ങനെയായരിക്കണം എന്ന വിഷനാണ് ഇതിനു പിന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നവകേരള സര്‍വേയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ രംഗത്തെത്തി.

Next Story

RELATED STORIES

Share it