- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ കിണറ്റില്‍ വീണ് ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ കാര്‍ കിണറ്റില്‍ വീണ് ഒരേ കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. നാസിക്കില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ദിന്‍ഡോരി താലൂക്കിലാണ് സംഭവം. ശിവാജിനഗറില്‍ നടന്ന ഒരു കുടുംബ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്‍ഡോറില്‍ നിന്നുള്ള സുനില്‍ ദത്താത്രേയ ദര്‍ഗോഡും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.
സുനില്‍ ദത്താത്രേയ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വെള്ളം നിറഞ്ഞ കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും വെള്ളം നിറഞ്ഞ കിണറായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ഏറെ ബുദ്ധിമുട്ടാക്കി. പോലിസ്, അഗ്‌നിശമന സേന, സംസ്ഥാനദേശീയ ദുരന്ത നിവാരണ സേനകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം ക്രെയിന്‍ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. കാറില്‍ നിന്ന് ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സുനില്‍ ദത്താത്രേയ ദര്‍ഗോഡ് (34), ഭാര്യ രേഷ്മ (30), മകള്‍ രാഖി എന്ന ഗുന്‍വന്തി (10), മരുമകള്‍ മാധുരി (13), ശ്രാവണി (11), ആശ അനില്‍ ദര്‍ഗോഡ് (32), മകന്‍ ശ്രേയാഷ് (11), മകള്‍ സൃഷ്ടി (14), മരുമകള്‍ സമൃദ്ധി (7) എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















