- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അധ്യാപകർ 'ദേശവിരുദ്ധരാവാതിരിക്കാൻ' നിരീക്ഷണം; വിവാദ സർക്കുലറുമായി കേന്ദ്ര സർവകലാശാല
അധ്യാപകർ ‘ദേശവിരുദ്ധ’രാകാതെ നോക്കാൻ യോഗം വൈസ് ചാൻസലറെ ചുമതലപ്പെടുത്തത്തിയിട്ടുമുണ്ട്.

കാസർകോട്: അധ്യാപകർ 'ദേശവിരുദ്ധ' പ്രവർത്തനം നടത്തുന്നുവെന്ന സൂചനയോടെ നിരീക്ഷണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർവകലാശാല തീരുമാനം വിവാദത്തിൽ. സർവകലാശാലയുടെ 51ാമത് നിർവാഹകസമിതി യോഗത്തിലാണ് സ്ഥാപനത്തെത്തന്നെ അപഹാസ്യമാക്കുന്ന തീരുമാനം.
'അധ്യാപകരും ജീവനക്കാരും ദേശവിരുദ്ധമായ ക്ലാസുകളിൽനിന്നും പരിപാടികളിൽനിന്നും വിട്ടുനിൽക്കണമെന്നും രാജ്യ താൽപ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരേ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നും' നിർവാഹകസമിതി തീരുമാനപ്രകാരം ആഗസ്‌ത് 30ന് രജിസ്ട്രാർ ഇറക്കിയ സർക്കുലറിൽ പറയുന്നു. അധ്യാപകർ 'ദേശവിരുദ്ധ'രാകാതെ നോക്കാൻ യോഗം വൈസ് ചാൻസലറെ ചുമതലപ്പെടുത്തത്തിയിട്ടുമുണ്ട്.
സർവകലാശാലയിലെ ഒന്നാം വർഷ എംഎ വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസിൽ നരേന്ദ്രമോദി സർക്കാരിനെ 'ഫാഷിസ്റ്റ് ആഭിമുഖ്യമുള്ള' സർക്കാർ എന്ന് പരാമർശിച്ചുവെന്നാരോപിച്ച് ഇന്റർനാഷണൽ റിലേഷൻസ് പൊളിറ്റിക്‌സ് വിഭാഗം അധ്യാപകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്. പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിൽ, ദേശവിരുദ്ധ പരാമർശങ്ങളില്ലെന്ന് കണ്ടെത്തിയതിനാൽ വൈസ് ചാൻസലർ ഡോ. എച്ച് വെങ്കിടേശ്വരലു അദ്ദേഹത്തിെന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നു. ഇക്കാര്യം നിർവാഹകസമിതിയിൽ വിസി റിപോർട്ട് ചെയ്‌തു.
സസ്പെൻഷൻ റദ്ദാക്കിയത് ശരിയായില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ആർഎസ്എസ് ആഭിമുഖ്യമുള്ളവർ വാദിച്ചു. ഗിൽബർട്ട് സെബാസ്‌റ്റ്യന്റെ ക്ലാസ് ദേശവിരുദ്ധമാണെന്ന നിഗമനത്തിൽ യോഗം എത്തിയതായും റിപോർട്ടിൽ ഉൾപ്പെടുത്തി. അദ്ദേഹം ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ച പവർപോയിന്റ് സ്ലൈഡുകളും ഓഡിയോകളും സർവകലാശാല രേഖകളിൽനിന്ന് നീക്കംചെയ്യാനും തീരുമാനിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















