മോദി ഇന്ദിരയ്ക്കു മുന്നില്‍ ഒന്നുമല്ല; ഇരുവരേയും താരതമ്യപ്പെടുത്തുന്നത് അപമാനകരമെന്നും രാഹുല്‍ ഗാന്ധി

ദീനാനുകമ്പയും നിര്‍ദ്ദനരോട് കരുതലുള്ള തീരുമാനങ്ങളായിരുന്നു ഇന്ദിരയുടേത്. എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.എന്നാല്‍, വെറുപ്പും പകയുമാണ് മോദിയുടെ ഓരോ തീരുമാനങ്ങള്‍ക്കു പിറകിലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ കുറ്റപ്പെടുത്തി.

മോദി ഇന്ദിരയ്ക്കു മുന്നില്‍ ഒന്നുമല്ല;  ഇരുവരേയും താരതമ്യപ്പെടുത്തുന്നത്  അപമാനകരമെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ മുത്തശ്ശിയും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യപ്പെടുത്തുന്നത് ഇന്ദിരയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരേയും താരതമ്യപ്പെടുത്തുന്നത് തള്ളിക്കൊണ്ടാണ് രാഹുല്‍ മോദിക്കെതിരേ കടുത്ത വിമര്‍ശനമഴിച്ചുവിട്ടത്. ദീനാനുകമ്പയും നിര്‍ദ്ദനരോട് കരുതലുള്ള തീരുമാനങ്ങളായിരുന്നു ഇന്ദിരയുടേത്. എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.എന്നാല്‍, വെറുപ്പും പകയുമാണ് മോദിയുടെ ഓരോ തീരുമാനങ്ങള്‍ക്കു പിറകിലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ കുറ്റപ്പെടുത്തി.

മോദിയുടെ ഓരോ തീരുമാനങ്ങളും രാജ്യത്തെ ഭിന്നിപ്പിച്ചു. പാവങ്ങളോടും ദുര്‍ബലരോടും മോദിക്ക് സഹാനുഭൂതിയുമില്ല. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും മോദിയുടെ ഏകാതിപധ്യത്തിന്റെ ഫലമനുഭവിക്കുന്നു. താന്‍ ഇന്ത്യയുടെ ഈശ്വരനാണെന്ന് മോദി ധരിച്ചുവശായിരിക്കുന്നു. ബ്രിട്ടീഷുകാര്‍ വിചാരിച്ചതാണ് മോദി നടപ്പാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ ഭരണഘടനാ സ്ഥാപനങ്ങളും മോദിയുടെ ഏകാധിപത്യത്തിന്റെ പ്രത്യാഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ കരുതിയതു പോലെ രാജ്യത്തിന്റെ അധിപനാണെന്നാണ് അദ്ദേഹം കരുതുന്നത്. ഈ സമീപനത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top