Sub Lead

മോദിയുടെ ബംഗാള്‍ റാലി, അമേരിക്കയിലെ ഫോട്ടോ; പൊളിച്ചടക്കി സോഷ്യല്‍ മീഡിയ

മോദി ബംഗാളിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന അടിക്കുറിപ്പോടെ ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രം ലക്ഷങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വന്‍ ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് വരെയാണ് ബിജെപി അണികള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോദിയുടെ ബംഗാള്‍ റാലി, അമേരിക്കയിലെ ഫോട്ടോ;    പൊളിച്ചടക്കി സോഷ്യല്‍ മീഡിയ
X

ന്യൂഡല്‍ഹി: ഫോട്ടോഷോപ്പ് തട്ടിപ്പിന് കുപ്രസിദ്ധി നേടിയെ ബിജെപിയുടെ പുതിയ തട്ടിപ്പും പൊളിച്ചടക്കി സോഷ്യല്‍ മീഡിയ. ബിജെപി ബംഗാളില്‍ നടത്തിയ റാലിയുടെ ചിത്രമാണെന്ന വ്യാജേന അമേരിക്കയില്‍ നടന്ന പരിപാടിയുടെ ചിത്രം പ്രചരിപ്പിച്ചതാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ കയ്യോടെ പിടികൂടിയത്. മമതാ ബാനര്‍ജിയുടെ പ്രതിരോധത്തെ മറികടന്ന് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്ന് തെളിയിക്കാനായിരുന്നു പാര്‍ട്ടി അണികള്‍ സോഷ്യല്‍മീഡിയകളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

ദേശീയ വെബ്‌സൈറ്റുകളും ടെക് വിദഗ്ധരും നടത്തിയ അന്വേഷണത്തില്‍ ബംഗാളിലെ ബിജെപി റാലി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന മറ്റൊരു റാലിയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോദി ബംഗാളിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന അടിക്കുറിപ്പോടെ ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രം ലക്ഷങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വന്‍ ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് വരെയാണ് ബിജെപി അണികള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി രണ്ടിനാണ് ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ പ്രധാനമന്ത്രി റാലി നടത്തിയത്. ഇതേ ചിത്രം ഉപയോഗിച്ച് മുന്‍നിര ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത വരെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മറ്റു ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ചിത്രത്തിന് ഏറെ പഴക്കമുണ്ടെന്നും ഇന്ത്യയിലെ ചിത്രമല്ലെന്നും കണ്ടെത്തിയത്.

ഗോധി വിജയ് എന്ന പാര്‍ട്ടി വക്താവിന്റെ ട്വിറ്ററിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം പോസ്റ്റു ചെയ്ത ആദ്യ ചിത്രം പുറത്തുവന്നിട്ടുള്ളത് 2015 ഫെബ്രുവരി അഞ്ചിനാണ്. അദ്ദേഹം രണ്ടാമതായി പോസ്റ്റുചെയ്ത ചിത്രം 2013 നവംബര്‍ 17ലെ ചിത്രമാണ്. മൂന്നാം ചിത്രം മോദിയുടെ വെബ്‌സൈറ്റില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊന്നും മോദി റാലിയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കാന്‍ ടെക് വിദഗ്ധര്‍ക്ക് ഏറെ സമയം വേണ്ടിവന്നില്ല. ഗൂഗിള്‍ റിവേഴ്‌സ് സെര്‍ച്ചില്‍ ഇതെല്ലാം പെട്ടെന്ന് കണ്ടെത്താനായി.

ബിജെപിയുടെ പരിപാടിയാണെന്ന് അവകാശപ്പെട്ട് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ഇതിന് മുമ്പും സോഷ്യല്‍മീഡിയ കയ്യോടെ പിടികൂടിയിരുന്നു. കൊച്ചിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും തൃശൂര്‍ പൂരത്തിന്റെ ചിത്രങ്ങളും ബിജെപി ഇതേ മാതൃകയിയില്‍ പ്രചിരിപ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it