പ്രചാരണത്തിന് കൊഴുപ്പേകാന്‍ മോദിയും പ്രിയങ്കഗാന്ധിയും ഇന്നു കേരളത്തിലെത്തും
എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് പൊതുയോഗം.

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്നു കേരളത്തിലെത്തും. എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് പൊതുയോഗം.
ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തിയിരുന്നു.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യമെത്തുന്നത് തെക്കന്‍കേരളത്തിലാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യാടനം. വലിയതുറയില്‍ റോഡ് ഷോയിലും പങ്കെടുക്കും. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നാളെയാണ് പര്യടനം.
RELATED STORIES
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികില്സയിലായിരുന്ന നടി ആന് ഹേഷ്...
13 Aug 2022 6:39 AM GMTവിമര്ശനത്തിനൊടുവില് പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്ണമാക്കി...
13 Aug 2022 6:14 AM GMTത്രിവര്ണ പതാക ഉയര്ത്താത്ത വീടുകളുടെ പടമെടുക്കാന് ആവശ്യപ്പെട്ട്...
13 Aug 2022 5:16 AM GMTന്യൂയോര്ക്കിലെ അഴുക്കുചാലില് പോളിയോ വൈറസ് കണ്ടെത്തി
13 Aug 2022 1:55 AM GMTസര്ക്കാര് അന്വേഷണ ഏജന്സികള് നിലമറന്ന് പെരുമാറരുത്: പോപുലര്...
12 Aug 2022 5:17 PM GMT