പ്രിയങ്ക ഗാന്ധി മല്‍സരിക്കുന്നത് ഗോരഖ്പൂരിലോ?

പ്രിയങ്കാ ഗാന്ധിയെ ആധുനിക ഝാന്‍സി റാണിയാക്കി ചിത്രീകരിച്ച് ഉത്തര്‍പ്രദേശില്‍ പ്രചാരണങ്ങള്‍ കൊഴുക്കുന്നതിനിടെ അവരെ ഗോരഖ്പൂരില്‍നിന്ന് മല്‍സരിപ്പിക്കണമെന്നാവശ്യമുയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി.

പ്രിയങ്ക ഗാന്ധി മല്‍സരിക്കുന്നത്  ഗോരഖ്പൂരിലോ?

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയെ ആധുനിക ഝാന്‍സി റാണിയാക്കി ചിത്രീകരിച്ച് ഉത്തര്‍പ്രദേശില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊഴുക്കുന്നതിനിടെ അവരെ ഗോരഖ്പൂരില്‍നിന്ന് മല്‍സരിപ്പിക്കണമെന്നാവശ്യമുയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരില്‍ ഉയര്‍ന്ന പോസ്റ്ററിലാണ് ജില്ലാ കമ്മിറ്റി ഈ ആവശ്യമയുര്‍ത്തിയിരിക്കുന്നത്. പ്രിയങ്കയ്ക്ക് വീര പരിവേഷം നല്‍കിക്കൊണ്ടുള്ള രണ്ടു പോസ്റ്ററുകളാണ് ഇവിടെ ഉയര്‍ന്നത്. ഒന്നില്‍ ഝാന്‍സി റാണിയായി ചിത്രീകരിച്ച് കുതിരപ്പുറത്തേറിയ പ്രിയങ്കയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തേതില്‍ ഗോരഖ്പൂരില്‍നിന്ന് പ്രിയങ്ക മല്‍സരിക്കണമെന്നും ആവശ്യമുയര്‍ത്തുന്നു.

യുപിയുടെ മുക്കുമൂലകളില്‍ പ്രിയങ്കയ്ക്കുള്ള ജനപ്രീതി വോട്ടാക്കി മാറ്റുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒരുക്കുന്നത്. പ്രിയങ്കയ്ക്ക് ഇവിടെ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഏതായാലും രണ്ടാഴ്ച്ചക്കകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും.

ഹിന്ദു വോട്ടുകളും മഠങ്ങളും കൂടുതലുള്ള മണ്ഡലം എന്ന നിലയിലാണ് യോഗി ആദിത്യനാഥ് മൂന്നു തവണ ലോക്‌സഭയിലേക്കെത്തിയ മണ്ഡലം എന്നതിനപ്പുറം ഗൊരഖ്പൂര്‍ ശ്രദ്ധ നേടുന്നത്. കടുത്ത വര്‍ഗീയതയും തീവ്രഹിന്ദുത്വവും പയറ്റി വിജയിച്ചു കയറിയ ഇവിടെ ബിജെപിക്ക് ഇതുവരെ ശക്തരായ എതിരാളി ഉണ്ടായിരുന്നില്ല. യോഗി മുഖ്യമന്ത്രിയായതിനെതുടര്‍ന്ന് രാജിവച്ച ഒഴിവിലേക്ക് 2017ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കൈകോര്‍ത്തതോടെ ഇവിടെ ബിജെപി തോറ്റുതുന്നം പാടുകയും ചെയ്തു. ഇതും കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. പ്രിയങ്കയിലൂടെ ഹിന്ദുവോട്ടുകളുടെ ഏകീകരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇവിടെ പ്രിയങ്ക മത്സരിച്ച് വിജയിച്ചാല്‍ യോഗിയെ നേരിട്ട് വീഴ്ത്തിയെന്ന നേട്ടവും ഇവരെ ഇങ്ങോട്ടേക്ക് മാടിവിളിക്കുന്നുണ്ട്.

അതിനിടെ, തുടര്‍ച്ചയായി പ്രിയങ്കയെ അപമാനിക്കുന്ന ബിജെപിയും ഒടുവില്‍ അവരെ അംഗീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഹരിയാനയിലെ കര്‍നാലില്‍ നിന്നുള്ള ബിജെപി എംപി അശ്വിനി കുമാര്‍ ചോപ്രയാണ് പ്രിയങ്കയെ പുകഴ്ത്തിയത്. പ്രിയങ്കയുടെ വരവ് രാജ്യത്തിനും ഉത്തര്‍പ്രദേശിനും ഒരുപോലെ അത്യാവശ്യമാണെന്ന് അശ്വിനി കുമാറിന്റെ പക്ഷം.

ജനങ്ങളില്‍ പ്രിയങ്കയില്‍ ഇന്ദിരാ ഗാന്ധിയെയാണ് കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. യുപിയിലെ ഗെയിം പ്ലാന്‍ കൃത്യമായിട്ടാണ് പ്രിയങ്ക നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്രിയങ്ക തയ്യാറാക്കിയ ഗെയിം പ്ലാന്‍ യുപി രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. അവര്‍ സംസാരിക്കുകയും ജനങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന രീതി വ്യത്യസ്തമാണ്. മിഷന്‍ 30 വിജയകരമാക്കാന്‍ അവര്‍ മികച്ചൊരു പ്ലാന്‍ തയ്യാറാക്കിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കിഴക്കന്‍ യുപിയില്‍ ഹിന്ദു വോട്ടുകളാണ് കൂടുതല്‍. ഇവര്‍ക്കായി തീര്‍ത്ഥാടന പാക്കേജ് എന്ന ആശയവും പ്രിയങ്ക ഒരുക്കുന്നുണ്ട്.

RELATED STORIES

Share it
Top