Sub Lead

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം; ലോക ശരാശരി മറികടന്ന് ഇന്ത്യക്കാര്‍

ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജ്ജ് കുറഞ്ഞതാണ് ഉപയോഗം കൂടാന്‍ കാരണം. 2015 ല്‍ ഒരു ജിബിക്ക് 225 രൂപയാണ് ഇന്ത്യയിലെ വില ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ജിബിയുടെ വില 11.79 രൂപയായി കുറഞ്ഞു.

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം; ലോക ശരാശരി മറികടന്ന് ഇന്ത്യക്കാര്‍
X

ന്യൂഡല്‍ഹി: പ്രതിമാസ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരി മറികടന്ന് ഇന്ത്യക്കാര്‍. ടെലികോം റെഗുലേറ്ററി അതോററ്റി (ട്രായി) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. ആഗോള തലത്തില്‍ ഒരാള്‍ നാല് ജിബി ഡാറ്റ ഉപയോഗിക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം 9.73ജിബിയാണ്.

ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജ്ജ് കുറഞ്ഞതാണ് ഉപയോഗം കൂടാന്‍ കാരണം. 2015 ല്‍ ഒരു ജിബിക്ക് 225 രൂപയാണ് ഇന്ത്യയിലെ വില ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ജിബിയുടെ വില 11.79 രൂപയായി കുറഞ്ഞു. നാല് വര്‍ഷത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം 56 ശതമാനം വര്‍ദ്ധിച്ചതായി ട്രായി പറയുന്നു.

2016 ല്‍ 4ജിയുടെ കടന്നുവരവോടെയാണ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ മാറ്റം സംഭവിച്ചത് എന്നാണ് ട്രായി പറയുന്നു. പ്രധാനമായും ജിയോയുടെ കടന്നുവരവാണ് വലിയ മാറ്റം സൃഷ്ടിച്ചത്. 2020 ഓടെ ഇന്ത്യയില്‍ 5ജി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it