Big stories

പുതുക്കിയ മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍

പുതിയ നിരക്ക് ബാധകമാവുക. പ്രീപെയ്ഡ് നിരക്കുകളില്‍ 25 മുതല്‍ 42 ശതമാനംവരെയാണ് വര്‍ധന. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ചയും നിലവില്‍ വരും.

പുതുക്കിയ മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍
X

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ വൊഡഫോണ്‍ -ഐഡിയയും ഭാരതി എയര്‍ടെലും പ്രഖ്യാപിച്ച പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ധന. മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങളേയാണ് പുതിയ നിരക്ക് കൂടുതല്‍ ബാധിക്കുക. പ്രീപെയ്ഡ് നിരക്കുകളില്‍ 25 മുതല്‍ 42 ശതമാനംവരെയാണ് വര്‍ധന. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ചയും നിലവില്‍ വരും.

രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് വര്‍ധിക്കുന്നത്. വൊഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും മറ്റു മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്ക് നല്‍കിയിരുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജ് പരിധിയുള്ളതാകും. അധികം വരുന്ന ഓരോ മിനിറ്റിനും ആറു പൈസവീതം ഈടാക്കും. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക.

എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാന്‍ മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി പറയുന്നു. രണ്ടു ദിവസ കാലാവധിയും 150 എംബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും കിട്ടുന്ന പ്ലാനാണിത്. ടെലികോം കമ്പനികളുടെ നഷ്ടം കൂടിയ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന. ബിഎസ്എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ട്രായിക്കുണ്ട്.

Next Story

RELATED STORIES

Share it