Sub Lead

കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച് ശ്രീനിജൻ എംഎൽഎ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20-ആം ആദ്മി സഖ്യത്തിന്റെ വോട്ട് വേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകൾ അംഗീകരിക്കണമെന്നും ശ്രീനിജൻ നടത്തിയ ആക്രമങ്ങളിൽ മാപ്പ് പറയണമെന്നുമാണ് സാബു എം ജേക്കബ് ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച് ശ്രീനിജൻ എംഎൽഎ
X

കൊച്ചി: ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസരിച്ച് പി വി ശ്രീനിജന്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. "ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ… ഒരാള്‍ക്ക് കൊടുക്കാനാണ്.." എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ട്വന്റി 20 സഖ്യത്തിന്റെ വോട്ട് വേണമെങ്കിൽ ശ്രീനിജന്‍ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് പറഞ്ഞതിന് പിന്നാലെയാണ് ശ്രീനിജന്റെ പോസ്റ്റ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20-ആം ആദ്മി സഖ്യത്തിന്റെ വോട്ട് വേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകൾ അംഗീകരിക്കണമെന്നും ശ്രീനിജൻ നടത്തിയ ആക്രമങ്ങളിൽ മാപ്പ് പറയണമെന്നുമാണ് സാബു എം ജേക്കബ് ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

തൃക്കാക്കരയിൽ മുന്നണിക്ക് വോട്ട് നൽകണമോ മനസാക്ഷി വോട്ട് ചെയ്യണമോ എന്നത് രണ്ടു ദിവസത്തിനുള്ളിൽ യോഗം ചേർന്ന് തീരുമാനിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. സിൽവർ ലൈനും അക്രമരാഷ്ട്രീയവുമെല്ലാം വിലയിരുത്തിയാകും തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, തൃക്കാക്കരയിൽ ട്വന്റി 20-ആം ആദ്മി സഖ്യത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അവരുടെ നിലപാട് ഇടതുപക്ഷത്തിന്റെയാണെന്നും ആശയപരമായി പിന്തുണയ്ക്കാൻ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണെന്നും അതുകൊണ്ട് തന്നെ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല എന്നാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞത്.

Next Story

RELATED STORIES

Share it