ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സച്ചാര്‍ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേ സച്ചാര്‍ സംരക്ഷണ സമിതി രൂപീകരിച്ച് മുസ് ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. മുസ് ലിം ലീഗിന്റെ നേതൃത്വത്തില്‍ 13 സംഘടനകള്‍ ചേര്‍ന്നാണ് സച്ചാര്‍ സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചത്. മുസ് ലിം ലീഗ്, സമസ്ത(ഇകെ വിഭാഗം), എംഇഎസ്, ജമാഅത്തെ ഇസ് ലാമി തുടങ്ങി 13 സംഘടനകളാണ് കോഴിക്കോട്ട് യോഗം ചേര്‍ന്നത്. കാന്തപുരം വിഭാഗത്തെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ യോഗത്തിനെത്തിയില്ല. സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത മാസം മൂന്നിന് സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തുമെന്ന് സമിതി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ് ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി രൂപീകരിച്ച
സച്ചാര്‍ കമ്മീഷന്‍ സമിതിയുടെ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ വെളളം ചേര്‍ത്തെന്നും പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. സമസ്തയുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് സര്‍ക്കാരിന് അവകാശ പത്രിക സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Minority Scholarship: Sachar Samrakshana Samiti to agitation
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT