പ്രോവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്; അന്വേഷണം നടത്തണമെന്ന് മന്ത്രിയുടെ ഓഫിസ്

കോഴിക്കോട്: നഗരത്തിലെ പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കി. സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ലെന്നും യൂനിഫോമില്‍ ശിരോവസ്ത്രം ഇല്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയുടെ രക്ഷിതാവിനോട് ഇവിടെ ഇങ്ങിനെയാണെന്നും താങ്കള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.
തുടര്‍ന്ന് ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ പഠനം നടത്താനാവില്ലെന്നും അഡ്മിഷന്‍ മാറിപോകുമെന്നുമാണ് കുടുംബം അറിയിച്ചത്. സ്‌കൂളിന്റെ ശിരോവസ്ത്ര വിലക്ക് നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കന്യാസ്ത്രീകളായ അധ്യാപികമാര്‍ക്ക് ശിരോവസ്ത്രം അനുവദിക്കുകയും മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് അനുവദിക്കാതിരിക്കുന്നതും ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
RELATED STORIES
ആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMT