ജീവിച്ചിരിപ്പില്ലെന്ന് ബിഎല്‍ഒയുടെ റിപ്പോര്‍ട്ട്; എംജിഎസിന് പോസ്റ്റല്‍വോട്ട് ചെയ്യാനായില്ല
സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ബിഎല്‍ഒ അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബിഎല്‍ഒ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ബിഎല്‍ഒ അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധംപറ്റിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍ വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെ പോകുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. അതിനാല്‍ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല. 80 വയസ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍ നിന്ന് തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എംജിഎസിന് 80 പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്.
വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. അദ്ദേഹത്തിന് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. എംജിഎസുമായി നേരിട്ട് സംസാരിച്ചുവെന്നും കലക്ടര്‍ വ്യക്തമാക്കി.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT