Sub Lead

പിഞ്ചുകുഞ്ഞിനോടും യുപി പോലിസ് ക്രൂരത; സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം

ജൂൺ 22 നായിരുന്നു മീററ്റിലെ ബീഗംപുൾ ​ഗ്രാമത്തിൽ ഉത്തർപ്രദേശ് പോലിസിന്റെ ഈ ക്രൂരത അരങ്ങേറിയത്.

പിഞ്ചുകുഞ്ഞിനോടും യുപി പോലിസ് ക്രൂരത; സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം
X

മീററ്റ്: യുപി പോലിസിന്റെ ക്രൂരതകൾക്കും മനുഷ്യത്വ വിരുദ്ധതയ്ക്കും അറുതിയില്ല. ഇത്തവണ യുപി പോലിസിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത് പിഞ്ചുകുഞ്ഞാണ്. രണ്ട് വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ പിഞ്ചുകുഞ്ഞിനെ കയ്യിൽ പിടിച്ച് തൂക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

ജൂൺ 22 നായിരുന്നു മീററ്റിലെ ബീഗംപുൾ ​ഗ്രാമത്തിൽ ഉത്തർപ്രദേശ് പോലിസിന്റെ ഈ ക്രൂരത അരങ്ങേറിയത്. രണ്ട് സംഘങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ പോലിസ് പ്രദേശത്ത് എത്തുകയായിരുന്നു. ബീഗമ്പുൾ പ്രദേശത്ത് ഇരു വിഭാ​ഗങ്ങൾ തമ്മിൽ വഴക്കുണ്ടായതായി മീററ്റ് പോലിസ് പറഞ്ഞു.

പോലിസ് പറയുന്നതനുസരിച്ച്, ബീ​ഗംപുൾ പോലിസ് സ്റ്റേഷന് കീഴിലുള്ള ലാൽകുർത്തി പ്രദേശത്ത്, പോലിസുകാർ മധ്യസ്ഥത വഹിക്കാൻ പോയപ്പോൾ, ചിലർ പോലിസിന് നേരെ കല്ലെറിഞ്ഞു. രണ്ട് സംഘങ്ങൾ തമ്മിൽ സംഘട്ടനം നടക്കുമ്പോൾ കുട്ടിയെ സ്ഥലത്ത് ഉപേക്ഷിച്ചുവെന്ന് മീററ്റ് എസ്പി പറഞ്ഞു.

Next Story

RELATED STORIES

Share it