Sub Lead

യുപിയില്‍നിന്ന് വീണ്ടും ദുരിതവാര്‍ത്ത; അഞ്ച് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

മീറ്ററില്‍ സ്വകാര്യാശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണമാണ് രോഗികള്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിക്കെതിരേ പ്രതിഷേധവുമായി രോഗികളുടെ ബന്ധുക്കള്‍ രംഗത്തുവരികയും ചെയ്തു.

യുപിയില്‍നിന്ന് വീണ്ടും ദുരിതവാര്‍ത്ത; അഞ്ച് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു
X

ലഖ്‌നോ: രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചുനില്‍ക്കവെ യോഗിയുടെ ഉത്തര്‍പ്രദേശില്‍നിന്ന് വീണ്ടും ദുരിതവാര്‍ത്ത. ഉത്തര്‍പ്രദേശിലെ സ്വകാര്യാശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചുവെന്ന പരാതിയാണ് ഉയരുന്നത്. മീറ്ററില്‍ സ്വകാര്യാശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണമാണ് രോഗികള്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിക്കെതിരേ പ്രതിഷേധവുമായി രോഗികളുടെ ബന്ധുക്കള്‍ രംഗത്തുവരികയും ചെയ്തു.

ഞാന്‍ ഇവിടെ ഡോക്ടര്‍മാരുമായി സംസാരിച്ചു. മറ്റ് രോഗികള്‍ മരിച്ചതും ഇതേ കാരണത്താലാണെന്ന് അവര്‍ പറഞ്ഞു. കുറച്ചുകാലമായി ഓക്‌സിജന്‍ വിതരണം ഇവിടെ തടസ്സപ്പെട്ടിരുന്നതായും രോഗികളുടെ ബന്ധു പറയുന്നു. അതേസമയം, ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മീററ്റിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ അഖിലേഷ് മോഹന്‍ വ്യക്തമാക്കി. ഓക്‌സിജന്‍ വിതരണം വളരെ അത്യാവശ്യമാണ്.

ഓക്‌സിജന്റെ ആവശ്യം നിറവേറ്റാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും മോഹന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ 2,95,752 സജീവ കൊവിഡ് കേസുകളാണുള്ളത്.

Next Story

RELATED STORIES

Share it