Sub Lead

മീഡിയ വേള്‍ഡ് കപ്പ്: മാതൃഭൂമി ഫൈറ്റേഴ്‌സ് ചാംപ്യന്‍മാര്‍; തേജസ് റണ്ണേഴ്‌സ് അപ്പ്

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള വിവേകാന്ദ ട്രാവല്‍സ് പുരസ്‌കാരം തേജസിലെ ഇല്യാസിന് ലഭിച്ചു. മികച്ച ബാറ്റ്‌സ്മാന്‍: മുനീര്‍ (തേജസ്), മികച്ച ബൗളര്‍: ഷിജിന്‍ (മാതൃഭൂമി), മികച്ച ഫീല്‍ഡര്‍: ജിജോ (മാതൃഭൂമി ഓണ്‍ലൈന്‍), മൊമന്റ് ഓഫ് ദ ടൂര്‍ണമെന്റ്: ഇസ്മയില്‍ (സിറാജ്), മികച്ച ക്യാച്ച്: എ ജയേഷ് (കൈരളി).

മീഡിയ വേള്‍ഡ് കപ്പ്: മാതൃഭൂമി ഫൈറ്റേഴ്‌സ് ചാംപ്യന്‍മാര്‍; തേജസ് റണ്ണേഴ്‌സ് അപ്പ്
X

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഈസ്റ്റ് നടക്കാവിലെ ഗെയിം ഓണ്‍ ക്രിക്കറ്റ് ടര്‍ഫില്‍ സംഘടിപ്പിച്ച നൈറ്റ് ക്രിക്കറ്റ് മീഡിയ വേള്‍ഡ് കപ്പില്‍ മാതൃഭൂമി ഫൈറ്റേഴ്‌സ് ചാംപ്യന്‍മാരായി. തേജസാണ് റണ്ണേഴ്‌സ് അപ്പ്. ജേതാക്കള്‍ക്കുള്ള പെലോടണ്‍ ട്രോഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ രാജഗോപാല്‍ വിതരണം ചെയ്തു. പ്രസ് ക്ലബ്ബ് ജില്ലാ പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷത വഹിച്ചു.

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള വിവേകാന്ദ ട്രാവല്‍സ് പുരസ്‌കാരം തേജസിലെ ഇല്യാസിന് ലഭിച്ചു. മികച്ച ബാറ്റ്‌സ്മാന്‍: മുനീര്‍ (തേജസ്), മികച്ച ബൗളര്‍: ഷിജിന്‍ (മാതൃഭൂമി), മികച്ച ഫീല്‍ഡര്‍: ജിജോ (മാതൃഭൂമി ഓണ്‍ലൈന്‍), മൊമന്റ് ഓഫ് ദ ടൂര്‍ണമെന്റ്: ഇസ്മയില്‍ (സിറാജ്), മികച്ച ക്യാച്ച്: എ ജയേഷ് (കൈരളി).

മലബാര്‍ അക്കാദമി ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് ഫെയര്‍ പ്ലേ പുരസ്‌കാരം കൈരളി ചാനലിനാണ്. ടൂര്‍ണമെന്റിലെ ഹാട്രിക് പ്രകടനത്തിനുള്ള പുരസ്‌കാരത്തിന് ബിനോയ് (ദര്‍ശന) അര്‍ഹനായി. ലെജന്‍ഡ്‌സ്് ക്രിക്കറ്റ് അക്കാദമിയാണ് ഓണ്‍ലൈന്‍ സ്‌കോര്‍ ബോര്‍ഡിങിനും അമ്പയറിങിനും നേതൃത്വം നല്‍കിയത്. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ്, യാഷ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഉണ്ണി, ഗെയിം ഓണ്‍ ടര്‍ഫ് ഡയറക്ടര്‍ കെ. രാജേന്ദ്രന്‍, വിവേകാനന്ദ ടൂര്‍ സെക്ഷന്‍ മാനേജര്‍ ഷാന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it