Sub Lead

മീഡിയ വണ്‍ വിലക്ക്: കെയുഡബ്ല്യൂജെ കക്ഷി ചേര്‍ന്നു

മീഡിയവണ്‍ തൊഴിലാളികള്‍ക്കു വേണ്ടിയാണ് യൂണിയന്റെ ഇടപെടല്‍. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് അഡ്വ. ജെയ്ജു ബാബു മുഖേന സമര്‍പ്പിച്ച ഹരജിയില്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി.

മീഡിയ വണ്‍ വിലക്ക്: കെയുഡബ്ല്യൂജെ കക്ഷി ചേര്‍ന്നു
X

തിരുവനന്തപുരം: മീഡിയ വണ്‍ ചാനല്‍ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയില്‍ തുടരുന്ന കേസില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കക്ഷിചേര്‍ന്നു. മീഡിയവണ്‍ തൊഴിലാളികള്‍ക്കു വേണ്ടിയാണ് യൂണിയന്റെ ഇടപെടല്‍. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് അഡ്വ. ജെയ്ജു ബാബു മുഖേന സമര്‍പ്പിച്ച ഹരജിയില്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ അന്യായ നടപടി തൊഴിലാളികളുടെ ജീവിതത്തെയും അന്തസിനെയും ബാധിക്കുന്നതാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി. സമാന ആവശ്യവുമായി എഡിറ്റര്‍ പ്രമോദ് രാമന്റെ നേതൃത്വത്തില്‍ മീഡിയ വണ്‍ ജീവനക്കാര്‍ പ്രത്യേകമായും ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഭരണകൂടത്തിന്റെ ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയും ജനാധിപത്യം തന്നെ ഇല്ലാതാക്കുന്ന നടപടിയുമാണെന്നും വിലക്കിനെതിരേ ജനകീയ വികാരം ഉയര്‍ത്താന്‍ യൂണിയന്‍ ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അറിയിച്ചു.


Next Story

RELATED STORIES

Share it