എംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ ആശ്രയിക്കേണ്ടി വന്നത് നൂറോളം ബിരുദാനന്തര ബിരുദക്കാർക്ക്
ആകെ പാസിങ് ഔട്ട് പരേഡ് നടത്തുന്ന 446 പേരിൽ 50 പേർ ബിരുദാനന്തര ബിരുദമുള്ളവരും 50 പേർ ബിഎഡ് കഴിഞ്ഞവരും 59 ബിടെക് കാരും ഉൾപ്പെടുന്നു.

തൃശ്ശൂര്‍: സംസ്ഥാനത്ത് തൊഴിൽ ക്ഷാമം രൂക്ഷമാകുന്നതിന്റെ സൂചന നൽകി പാസിങ് ഔട്ട് പരേഡ് കാത്തിരിക്കുന്ന വനിതാ പോലിസുകാരുടെ യോഗ്യതാ വിവരങ്ങൾ പുറത്ത്. സംസ്ഥാന പോലിസ് സേനയിലേക്ക് പുതുതായെത്തിയ 446 വനിതാ പോലിസുകാരിൽ വലിയൊരു ശതമാനവും പ്രഫഷണൽ കോഴ്സ് കഴിഞ്ഞവരാണ്.
ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഈ വനിതകൾ സേനയുടെ ഭാഗമാകുന്നത്. ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ടിന് രാമവര്‍മപുരത്തെ കേരള പോലിസ് അക്കാദമിയില്‍ നടക്കും.
ആകെ പാസിങ് ഔട്ട് പരേഡ് നടത്തുന്ന 446 പേരിൽ 50 പേർ ബിരുദാനന്തര ബിരുദമുള്ളവരും 50 പേർ ബിഎഡ് കഴിഞ്ഞവരും 59 ബിടെക് കാരും ഉൾപ്പെടുന്നു. 7 പേർക്ക് എംടെക്ക്, 6 പേർക്ക് എംബിഎ, 2 പേർക്ക് എംസിഎ തുടങ്ങിയ പ്രഫഷണൽ ബിരുദാനന്തര ബിരുദധാരികളും ഉൾപ്പെട്ടിട്ടുണ്ടെന്ന കണക്ക് ഞെട്ടിക്കുന്നതാണ്.
പ്രഫഷണൽ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്കും കേരളത്തിൽ സാധ്യതയില്ലെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ സാഹചര്യത്തിൽ തന്നെയാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി കൊടുക്കുവാൻ സർക്കാർ തയ്യാറായിരിക്കുന്നത്. സേനയിലേക്കുള്ള ജോലി പൊതുവേ വിരക്തിയോടെ കാണുന്ന പുതിയ തലമുറ തൊഴിലില്ലായ്മ പെരുകിയതോടെ പോലിസ് ജോലിയെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
RELATED STORIES
മദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം
28 Jun 2022 12:40 PM GMTപ്ലാസ്റ്റിക് നിരോധനം ജൂലൈ 1 മുതല്‍
28 Jun 2022 12:19 PM GMTഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTഅഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMT