Sub Lead

കോണ്‍ഗ്രസിന്റ മിനിമം വേതന വാഗ്ദാനം: രാഹുലിനെ തേച്ചൊട്ടിച്ച് മായാവതി

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം ഇന്ധിരാ ഗാന്ധിയുടെ 'ഗരീബി ഹഠാവോ' ഇപ്പോഴത്തെ അഛാദിന്‍ പോലെയുള്ള മറ്റൊരു ക്രൂരമായ തമാശയാണെന്നും മായാവതി ആരോപിച്ചു.

കോണ്‍ഗ്രസിന്റ മിനിമം വേതന വാഗ്ദാനം:  രാഹുലിനെ തേച്ചൊട്ടിച്ച് മായാവതി
X
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം പൊള്ളത്തരമാണെന്ന് ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം ഇന്ധിരാ ഗാന്ധിയുടെ 'ഗരീബി ഹഠാവോ' ഇപ്പോഴത്തെ അഛാദിന്‍ പോലുള്ള മറ്റൊരു പൊള്ളയായ വാഗ്ദാനമാണെന്നും മായാവതി ആരോപിച്ചു. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ വിമര്‍ശിച്ച മായാവതി 2014 ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളും ഇപ്പോള്‍ രാഹുല്‍ നല്‍കുന്ന വാദ്ഗാനങ്ങളും ഒരുപോലെയാണെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടവരാണ്. ഇവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തെന്നും രാജ്യത്ത് നിന്ന് വിശപ്പും ദാരിദ്രവും ഇല്ലാതാക്കുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലും രാഹുല്‍ വാഗ്ദാനം ആവര്‍ത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it