തിര. കമ്മീഷനെതിരേ മായാവതി അധികാരത്തിലെത്തിയാല്‍ പലിശ സഹിതം തിരിച്ച് നല്‍കും
അതേസമയം, തിരഞ്ഞെടുപ്പ് വിലക്കിനെതിരേ മായാവതി സുപ്രീകോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും ഉടന്‍ ഹരജി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

ന്യൂഡല്‍ഹി: പ്രസംഗത്തിന്റെ പേരില്‍ 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബിഎസ്പി അധ്യക്ഷ മായാവതി. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിനെതിരേ പലിശ സഹിതം തിരിച്ചുനല്‍കുമെന്നാണ് അവര്‍ ലഖ്‌നൗവില്‍ സംഘടപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.തന്നെ വിലക്കിയത് രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും അവര്‍ പറഞ്ഞു. ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മായാവതി പറഞ്ഞു.
താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല. ഇതൊരു കരിദിനമായി ആചരിക്കും. തീരുമാനം പുനപരിശോധിക്കാന്‍ താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബിജെപിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നല്‍കും- അവര്‍ പറഞ്ഞു.സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ ധൈര്യം കാണിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് വോട്ടു ചെയ്ത് വോട്ടുകള്‍ വിഘടിപ്പിക്കാതെ ബിഎസ്പി-എസ്പി സഖ്യത്തിന് വോട്ടു നല്‍കാന്‍ സംസ്ഥാനത്തെ മുസ് ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ടതിനാണ് മായാവതിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.
ലീഗിനെതിര വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് വിലക്കിനെതിരേ മായാവതി സുപ്രീകോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും ഉടന്‍ ഹരജി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT