Sub Lead

മൗലാനാ തൗഖിര്‍ റസയ്ക്ക് ഒരു കേസില്‍ കൂടി ജാമ്യം

മൗലാനാ തൗഖിര്‍ റസയ്ക്ക് ഒരു കേസില്‍ കൂടി ജാമ്യം
X

ബറെയ്‌ലി: ഐ ലവ് മുഹമ്മദ് മാര്‍ച്ചുകളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇത്തിഹാദ് ഇ മില്ലത്ത് കൗണ്‍സില്‍ നേതാവ് മൗലാനാ തൗഖിര്‍ റസയ്ക്ക് ഒരു കേസില്‍ കൂടി ജാമ്യം. നബിദിന റാലിയുടെ ഭാഗമായ ഐ ലവ് മുഹമ്മദ് പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരേ കാണ്‍പൂര്‍ പോലിസ് കേസെടുത്തതാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഇതേ തുടര്‍ന്ന് ബറെയ്‌ലിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ പോലിസ് അതിക്രമം നടത്തി. ഈ സംഭവത്തില്‍ റസയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു. മൊത്തം പതിനൊന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ അഞ്ചെണ്ണത്തില്‍ ജാമ്യം ലഭിച്ചു. ഇനി ആറു കേസുകളില്‍ കൂടി അദ്ദേഹത്തിന് ജാമ്യം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it