Sub Lead

പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിമരുന്ന് വേട്ട

കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ഖത്തറിലേക്ക് കടത്താനായി ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ഹാഷിഷുമായി കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ് സ്വദേശി ഷബാനമന്‍സില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (25)നെയാണ് പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐ ക മഞ്ചിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിമരുന്ന് വേട്ട
X

പെരിന്തല്‍മണ്ണ: വിദേശത്തേക്ക് കടത്താനായി ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 1.470 കിലോഗ്രാം ഹാഷിഷുമായി കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ഖത്തറിലേക്ക് കടത്താനായി ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ഹാഷിഷുമായി കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ് സ്വദേശി ഷബാനമന്‍സില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (25)നെയാണ് പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐ ക മഞ്ചിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നര കോടിയോളം രൂപ വിലവരുന്നതും വിദേശത്ത് ഡിജെ പാര്‍ട്ടികളിലും ഡാന്‍സ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ ഹാഷിഷ് ആണ് പിടികൂടിയത്.

മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് ഖത്തറില്‍ മലയാളികളുള്‍പ്പടെയുള്ളവര്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനെകുറിച്ചും മറ്റും മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം ഐപിഎസിനു ലഭിച്ച രഹസ്യ വിവരം അന്വേഷിക്കുന്നതിനായി പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ എസ്‌ഐ മഞ്ചിത് ലാലിനും സംഘത്തിനും കൈമാറി ഒരുമാസത്തോളം കോഴിക്കോട് വിമാനതാവള പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തിയതില്‍ ഇത്തരത്തില്‍ കാരിയര്‍മാര്‍ക്ക് മയക്കുമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ച് കൈമാറുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചത്.

മംഗലാപുരം, കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ മലപ്പുറം ജില്ലയിലെ മങ്കട , പെരിന്തല്‍മണ്ണ, കോട്ടക്കല്‍, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും പെരിന്തല്‍മണ്ണ എഎസ്പി അറിയിച്ചു.

ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപയും വിസയും ടിക്കറ്റുമാണ് ഇത്തരത്തില്‍ മയക്കുമരുന്നുമായി വിദേശത്തേക്ക് പോകുന്ന കാരിയര്‍മാര്‍ക്ക് സംഘം വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ പണം കൊടുക്കും. പിടിക്കപ്പെടാതിരിക്കാന്‍ വിദഗ്ദമായി പായ്ക്കിങും മറ്റും ചെയ്തുകൊടുക്കാനും പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ബെംഗഌരു, കോഴിക്കോട് , കൊച്ചി, മംഗലാപുരം എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഖത്തറിലെ അടുത്ത ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണിത് കടത്തുന്നതെന്നും സൂചനയുണ്ട്. മാരകശേഷിയുള്ള എംടിഎംഎ, ബ്രൗണ്‍ ഷുഗര്‍, ട്രമഡോള്‍ ടാബ്ലറ്റ്, കഞ്ചാവ്, കെമിക്കല്‍ മിക്‌സ്ഡ് ഹാഷിഷ് തുടങ്ങിയവയും ഇത്തരത്തില്‍ കടത്തുന്നതായി വിവരം ലഭിച്ചതായും സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഎസ്പി അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തില്‍ സിഐ വി ബാബുരാജ്, എസ് ഐ മഞ്ചിത് ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളീധരന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, കബീര്‍, ബിപിന്‍, മോഹന്‍ദാസ് പട്ടേരിക്കളം, സുകുമാരന്‍, ഫൈസല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it