മസ്ഊദ് അസ്ഹര്‍ മൗലാനയല്ല, ചെകുത്താന്റെ ശിഷ്യന്‍: അസദുദ്ദീന്‍ ഉവൈസി
പുല്‍വാമ നടപ്പിലാക്കിയത് പാകിസ്താന്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ്. നമ്മുടെ 40 സൈനികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദിനല്ല ജെയ്‌ഷെ ശെയ്താന് ആണ്. മസ്ഊദ് അസ്ഹര്‍ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുംബൈ: പാക് സായുധസംഘടനയായ ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ കടന്നാക്രമിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. മുംബൈയില്‍ ഭാരിപ് ബഹുജന്‍ മഹാസംഘ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് പാകിസ്താനെയും മസ്ഊദ് അസ്ഹറിനെയും ഉവൈസി നിശിതമായി വിമര്‍ശിച്ചത്. മസ്ഊദ് അസ്ഹറിനെ ചെകുത്താന്റെ സന്തതിയെന്ന് വിശേഷിപ്പിച്ച ഉവൈസി പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെയും പാക് പ്രധാനമന്ത്രിയേയും കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
പുല്‍വാമ നടപ്പിലാക്കിയത് പാകിസ്താന്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ്. നമ്മുടെ 40 സൈനികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദിനല്ല ജെയ്‌ഷെ ശെയ്താന് ആണ്. മസ്ഊദ് അസ്ഹര്‍ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്‍വാമ സംഭവം മോദി സര്‍ക്കാറിന്റെ നയതന്ത്രപ-രാഷ്ട്രീയ വീഴ്ചയാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ നിന്നും സമയം കിട്ടുമ്പോള്‍ വീണ്ടുവിചാരണ നടത്തണമെന്ന് മോദിയോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
200 കിലോഗ്രാം ആര്‍.ഡി.എക്‌സ് എങ്ങിനെയാണ് പുല്‍വാമയില്‍ എത്തിയത്. അധികൃതരും ഇന്റലിജന്‍സ് ബ്യൂറോയും ബിരിയാണി തിന്ന് മയക്കത്തിലായിരുന്നോ ഉവൈസി തുറന്നടിച്ചു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നിഷ്‌കളങ്കതയുടെ മുഖം മൂടി അഴിച്ചു മാറ്റണം.
RELATED STORIES
72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMT