കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹ മാമാങ്കം; ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ കേസ്
പറളി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൗണ്‍സിലറും ബിജെപി പ്രാദേശിക നേതാവുമായ തേനൂര്‍ ആയറോട്ടില്‍ വീട്ടില്‍ സന്തോഷിനെതിരേയാണ് പോലിസും സെക്ടറല്‍ മജിസ്‌ട്രേറ്റും കേസെടുത്തത്.

പാലക്കാട്: കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി വിവാഹ മാമാങ്കം നടത്തിയ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ പോലിസ് കേസെടുത്തു. പറളി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൗണ്‍സിലറും ബിജെപി പ്രാദേശിക നേതാവുമായ തേനൂര്‍ ആയറോട്ടില്‍ വീട്ടില്‍ സന്തോഷിനെതിരേയാണ് പോലിസും സെക്ടറല്‍ മജിസ്‌ട്രേറ്റും കേസെടുത്തത്.
കൊവിഡ് നിയന്ത്രിത മേഖലായ പറളി പഞ്ചായത്തില്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വിവാഹ മാമാങ്കം നടത്തിയെന്നാണ് കേസ് .കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വാര്‍ഡുതല ചുമതലക്കാരന്‍ തന്നെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്.
വാര്‍ഡിലെ കൊവിഡ് പ്രതിരോധ സമിതി അധ്യക്ഷന്‍കൂടിയായ സന്തോഷിന്റെ വിവാഹത്തില്‍ മുന്നൂറിലേറേ പേരാണ് പങ്കെടുത്തത്.സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കൊവിഡ് മാനദണ്ഡം കാറ്റില്‍പ്പറത്തി ഞായറാഴ്ചയാണ് വിവാഹം നടന്നത്.
മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെയായിരുന്നു വിവാഹം. വരനെയും വധുവിനെയും റോഡ്‌ഷോയായി പന്തലിലേക്ക് ആനയിച്ചതും വിവാദമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവമറിഞ്ഞ് സെക്ടറല്‍ മജിസ്‌ട്രേറ്റ് എം എന്‍ സുഭാഷും മങ്കര പോലിസും സ്ഥലത്തെത്തി. ഈ സമയം നാല്‍പ്പതോളം പേര്‍ വീട്ടിലുണ്ടായിരുന്നു. 450 പേര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ കരുതിയതായും കണ്ടെത്തി.
സംഭവം നേരില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മങ്കര പോലിസ് കേസെടുത്തു. 20 പേരെ ഉള്‍പ്പെടുത്തി മാത്രമേ വിവാഹം നടത്താവു വിവാഹത്തിന്റെ തലേന്ന് ഉദ്യോഗസ്ഥരെത്തി നിര്‍ദേശം നല്‍കിയിരുന്നു.
RELATED STORIES
ഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT