Sub Lead

വാക്‌സിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ക്രൈസ്തവ ചാനല്‍ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു

അമേരിക്കയിലെ ഡേസ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക് സ്ഥാപകനും സിഇഒയുമായ മാര്‍കസ് ലാംബ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു.

വാക്‌സിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ക്രൈസ്തവ ചാനല്‍ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു
X

വാഷിങ്ടന്‍: വാക്‌സിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ക്രൈസ്തവ ചാനല്‍ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു. അമേരിക്കയിലെ ഡേസ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക് സ്ഥാപകനും സിഇഒയുമായ മാര്‍കസ് ലാംബ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു.

'കര്‍ത്താവിന്റെ കൂടെ കഴിയാന്‍ വീട്ടിലേക്ക് മടങ്ങി' എന്നാണ് മാര്‍കസ് ലാംബിന്റെ മരണ വിവരം അറിയിച്ചുകൊണ്ട് ഡേസ്റ്റാര്‍ ടെലിവിഷന്‍ ട്വീറ്റ് ചെയ്തത്.

പിതാവിന്റെ രോഗശമനത്തിനായി പ്രാര്‍ഥിക്കാന്‍ കഴിഞ്ഞ ആഴ്ച മാര്‍കസിന്റെ മകന്‍ ജൊനാഥന്‍ ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തിരുന്നു. മാര്‍കസിന്റെ ഭാര്യയും അദ്ദേഹത്തിന് കൊവിഡില്‍ നിന്ന് മുക്തി കിട്ടാന്‍ പ്രാര്‍ഥിക്കാനായി ടിവിയിലൂടെ ആഹ്വാനം ചെയ്തിരുന്നു.

കൊവിഡ് വാക്‌സിനെതിരേയും ലോക്ഡൗണിനെതിരേയും നിരന്തരം പ്രചാരണം നടത്തിയിരുന്ന ചാനലാണ് ഡേസ്റ്റാര്‍. വാക്‌സിനെതിരേ തെറ്റിദ്ധാരണ പരത്തുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഡേസ്റ്റാറില്‍ മണിക്കുറുകളാണ് അനുവദിച്ചിരുന്നത്. ആഗോള തലത്തില്‍ 200 കോടി കാഴ്ചക്കാരുള്ള ക്രിസ്തീയ ചാനലാണെന്നാണ് ഡേസ്റ്റാര്‍ അവകാശപ്പെടുന്നത്.

അടുത്തിടെ നിരവധി ക്രിസ്തീയ വാക്‌സിന്‍ വിരുദ്ധ പ്രചാരകര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.ഡിക് ഫാരെല്‍, ഫില്‍ വാലെന്‍ൈറന്‍, മാര്‍ക് ബെര്‍ണിയര്‍ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.


Next Story

RELATED STORIES

Share it